തന്റെ കൂടെയുള്ള പെണ്ണിന്റെ ജീവിതമാണിത്, ഭാവി വധുവിനെ പരിചയപ്പെടുത്തി രാഹുൽ!

പൊന്നമ്പിളി എന്ന ഒറ്റ പരമ്പര മാത്രം മതി രാഹുൽ രവിയെ പ്രേക്ഷകർക്ക് ഓർക്കാൻ. പരമ്പരയിലെ അഭിനയത്തിന് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുവാൻ രാഹുലിന് സാധിച്ചു. മോഡലിംഗില്‍ നിന്ന് അഭിനയ രംഗത്തേക്കെത്തിയ താരമാണ് രാഹുല്‍ രവി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ രാഹുലിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്.

Rahul Ravi

ഇപ്പോൾ രാഹുൽ രവിയുടെ പുത്തൻ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ലൈഫ് ലൈന്‍ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ കൈപിടിച്ച് നിൽക്കുന്ന ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചത്. താൻ വിവാഹിതനാകുന്നു എന്ന സൂചന നൽകിയിരിക്കുകയാണ് താരം. തങ്ങളുടെ പ്രിയതാരം വിവാഹിതകനാകാൻ പോകുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Rahul Ravi and Lakshmi

എന്നാൽ ആരാധകരെ നിരാശകരാക്കിയിരിക്കുകയാണ് രാഹുൽ രവി, തന്റെ വധുവാകാൻ പോകുന്ന കുട്ടിയുടെ മുഖം കാണിച്ചിരുന്നില്ല. പുറം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയുടെ കൈ പിടിച്ചുകൊണ്ട് തിരിഞ്ഞുനോക്കുന്ന തന്റെ ചിത്രം ആണ് രാഹുൽ അന്ന് പങ്കുവെച്ചത്. ഇതോടെ ആരാണ് പെൺകുട്ടി എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകരും.

Rahul Ravi and Lakshmi

എന്നാൽ ഇപ്പോൾ രാഹുൽ തന്നെ തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ലക്ഷ്മി എന്നാണ് താരം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറുപ്പും താരം എഴുതിയിട്ടുണ്ട്. കുറുപ്പ് ഇങ്ങനെ,
‘ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി.

Rahul Ravi and Lakshmi

അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങള്‍ ഒക്കെയും കൂടുതല്‍ മികച്ചതായി തോന്നി. ഞാന്‍ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെണ്‍കുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവന്‍ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു’, എന്നാണ് രാഹുൽ കുറിച്ചത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago