തീയറ്ററിന് പുറമെ ഒടിടിയിൽ എത്തിയപ്പോഴും മികച്ച അഭിപ്രായമാണ് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗത്തിന് ലഭിക്കുന്നത്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ ആണ് ഭ്രമയുഗം സംവിധാനം ചെയ്തത്. ഇപ്പോൾ രാഹുലിന്റെ ഒരു പ്രഖ്യാപനം മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ഇനിയും ഒരു സിനിമ ഉണ്ടാകുമെന്നാണ് രാഹുൽ പറയുന്നത്.
മമ്മൂട്ടിയ്ക്ക് ഒപ്പം ഇനിയും സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഉറപ്പായും. ഒരു സിനിമ കൂടി മമ്മൂക്കയ്ക്ക് ഒപ്പം ചെയ്യണം. അത് എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും അറിയില്ല’, എന്നായിരുന്നു രാഹുലിന്റെ മറുപടി. ഭ്രമയുഗത്തിന്റെ തുടർച്ചയെ കുറിച്ചും രാഹുൽ മനസ് തുറന്നു. “ചിത്രത്തിന്റെ സീക്വൽ, പ്രീക്വലിനെ കുറിച്ചൊന്നും ഞാൻ ഇപ്പോൾ ആലോചിക്കുന്നില്ല. പോസിബിലിറ്റീസ് ഉണ്ട്. നിലവിൽ ഭ്രമയുഗത്തിൻറെ ഫേസ് കഴിഞ്ഞു.
ഓരോ പ്രോജക്ടിനോടും അത്രയും പാഷനേറ്റഡ് ആണ് മമ്മൂക്ക. കഥയെ കുറിച്ച് കഥാപാത്രത്തെ കുറിച്ചൊക്കെ പറയുമ്പോൾ നമുക്ക് അത് അറിയാനാകും. മമ്മൂക്കയ്ക്ക് അധികം റീ ടേക്കുകൾ വരാറില്ല. പ്രയാസമേറിയ ഷോട്ടുകൾ ഒന്നോ രണ്ടോ ടേക്കിൽ ഓക്കെ ആകും. അതും വളരെ വിരളമാണ്. വളരെ അപൂർവ്വം ആയിരുന്നു റീ ടേക്ക്. അദ്ദേഹത്തിന്റെ പെർഫോമൻസ് മാജിക്കാണ്”, രാഹുൽ പറഞ്ഞു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…