കൊടുമൺ പോറ്റി വീണ്ടും അവതരിക്കുമോ, അതോ അതിലും മികച്ച വേഷമോ; ഭ്രമയു​ഗം സംവിധായകന്റെ പ്രഖ്യാപനം

തീയറ്ററിന് പുറമെ ഒടിടിയിൽ എത്തിയപ്പോഴും മികച്ച അഭിപ്രായമാണ് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയു​ഗത്തിന് ലഭിക്കുന്നത്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ ആണ് ഭ്രമയു​ഗം സംവിധാനം ചെയ്തത്. ഇപ്പോൾ രാഹുലിന്റെ ഒരു പ്രഖ്യാപനം മമ്മൂട്ടി…

തീയറ്ററിന് പുറമെ ഒടിടിയിൽ എത്തിയപ്പോഴും മികച്ച അഭിപ്രായമാണ് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയു​ഗത്തിന് ലഭിക്കുന്നത്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ ആണ് ഭ്രമയു​ഗം സംവിധാനം ചെയ്തത്. ഇപ്പോൾ രാഹുലിന്റെ ഒരു പ്രഖ്യാപനം മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ഇനിയും ഒരു സിനിമ ഉണ്ടാകുമെന്നാണ് രാ​ഹുൽ പറയുന്നത്.

മമ്മൂട്ടിയ്ക്ക് ഒപ്പം ഇനിയും സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഉറപ്പായും. ഒരു സിനിമ കൂടി മമ്മൂക്കയ്ക്ക് ഒപ്പം ചെയ്യണം. അത് എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും അറിയില്ല’, എന്നായിരുന്നു രാഹുലിന്റെ മറുപടി. ഭ്രമയുഗത്തിന്റെ തുടർച്ചയെ കുറിച്ചും രാഹുൽ മനസ് തുറന്നു. “ചിത്രത്തിന്റെ സീക്വൽ, പ്രീക്വലിനെ കുറിച്ചൊന്നും ഞാൻ ഇപ്പോൾ ആലോചിക്കുന്നില്ല. പോസിബിലിറ്റീസ് ഉണ്ട്. നിലവിൽ ഭ്രമയുഗത്തിൻറെ ഫേസ് കഴിഞ്ഞു.

ഓരോ പ്രോജക്ടിനോടും അത്രയും പാഷനേറ്റഡ് ആണ് മമ്മൂക്ക. കഥയെ കുറിച്ച് കഥാപാത്രത്തെ കുറിച്ചൊക്കെ പറയുമ്പോൾ നമുക്ക് അത് അറിയാനാകും. മമ്മൂക്കയ്ക്ക് അധികം റീ ടേക്കുകൾ വരാറില്ല. പ്രയാസമേറിയ ഷോട്ടുകൾ ഒന്നോ രണ്ടോ ടേക്കിൽ ഓക്കെ ആകും. അതും വളരെ വിരളമാണ്. വളരെ അപൂർവ്വം ആയിരുന്നു റീ ടേക്ക്. അദ്ദേഹത്തിന്റെ പെർഫോമൻസ് മാജിക്കാണ്”, രാഹുൽ പറഞ്ഞു.