ഇന്നസെന്റ് എന്ന കലാകാരനെ അനുകരിക്കുന്ന നിരവധി കലാകാരന്മാർ ഇന്ന് മിമിക്രിയിൽ ഉണ്ട്, അതിലൊരാൾ ആയിരുന്നു നടൻ ദിലീപ്, എന്നാൽ അദ്ദേഹത്തെ പോലെ ഗെറ്റപ്പിൽ പോലും എത്തുന്ന നടൻ ആണ് രാജ സാഹിബ്. ഇപ്പോൾ താരം ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, സാധാരണ കോമഡിക്കാരെ ചിലർ ഊളകൾ ആയാണ് കാണുന്നത്, ചിലർക്ക് ചില നടന്മാരെ അനുകരിക്കുന്നത് ഇഷ്ട്ടം ആകില്ല എന്നാൽ ഇന്നസെന്റ് ചേട്ടൻ അങ്ങനെ ഒരാൾ അല്ല രാജ സാഹിബ് പറയുന്നു.
അദ്ദേഹത്തിന്റെ ആ എളിമ ആർക്കും ഉണ്ടാകില്ല, അദ്ദേഹം കീമോ ചെയ്യ്തു കഴിയുമ്പോൾ വന്നു ഒരുപാടു തമാശകൾ പറയുമായിരുന്നു.റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു ആയിരുന്നു എനിക്ക് അദ്ദേഹത്തിന് ഈ അസുഖം ആണെന്ന് പോലും അറിഞ്ഞത്. ആ സമയത്തു അദ്ദേഹം എന്നോട് പറഞ്ഞത് എനിക്ക് ഈ അസുഖം ആന്നെന്നു അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞില്ല എന്നാൽ ഭാര്യ ആലീസിനെ ഈ അസുഖം ആണെന്നറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു ഇന്നസെന്റ് ചേട്ടൻ പറഞ്ഞു,