ഇന്നാണ് ദേശിയ ചലച്ചിത്ര പുരസ്ക്കാരം വിതരണം ചെയ്തത്. ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോളിവുഡ് സുർതാരം കങ്കണ റണാവത്തും മികച്ച നടൻ ധനുഷും മനോജ് ബാജ്പേയും ആയിരുന്നു. പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുറക്കാരം സ്റ്റൈൽ മന്നൻ രജനികാന്തും സ്വന്തമാക്കി. കുടുംബത്തോടൊപ്പം എത്തിയാണ് രജനികാന്ത് ഫാൽക്കെ പുരസ്ക്കാരം സ്വീകരിച്ചത്. എന്നാൽ ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് തലൈവറും തലൈവിയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ്.