തലൈവറും തലൈവിയും ഒരുമിച്ച് ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

ഇന്നാണ് ദേശിയ ചലച്ചിത്ര പുരസ്ക്കാരം വിതരണം ചെയ്തത്. ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോളിവുഡ് സുർതാരം കങ്കണ റണാവത്തും മികച്ച നടൻ ധനുഷും മനോജ് ബാജ്പേയും ആയിരുന്നു. പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ…

ഇന്നാണ് ദേശിയ ചലച്ചിത്ര പുരസ്ക്കാരം വിതരണം ചെയ്തത്. ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോളിവുഡ് സുർതാരം കങ്കണ റണാവത്തും മികച്ച നടൻ ധനുഷും മനോജ് ബാജ്പേയും ആയിരുന്നു. പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുറക്കാരം സ്റ്റൈൽ മന്നൻ രജനികാന്തും സ്വന്തമാക്കി. കുടുംബത്തോടൊപ്പം എത്തിയാണ് രജനികാന്ത് ഫാൽക്കെ പുരസ്ക്കാരം സ്വീകരിച്ചത്. എന്നാൽ ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് തലൈവറും തലൈവിയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ്.ഒരു ഫ്രെയിമിൽ ഇരുവരെയും കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. ഒരു തരത്തിലുമുള്ള സിനിമ സ്വാധീനവുമില്ലാതെ വന്ന് സിനിമാമേഖലയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് കങ്കണയും രജനികാന്തും. അതുകൊണ്ട് തന്നെ ഇരുവരുടെയും ഓരോ വിജയവും ആരാധകർ ഏറ്റെടുക്കാനാണ് പതിവ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് കങ്കണ പ്രേക്ഷക മനം കീഴടക്കി കൊണ്ടിരിക്കുന്നത്.കങ്കണയുടെ നാലാമത് ദേശിയ പുരസ്‌കാരമാണ് ഇന്ന് സ്വീകരിച്ചത്. ഡൽഹിയിൽ വെച്ചായിരുന്നു പുരസ്‌ക്കാരദാന ചടങ്ങ് നടന്നത്. മലയാളത്തിൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മികച്ച ചലച്ചിത്രം. ചിത്രം തീയറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ ഒരു ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്ക്കാരം ലഭിയ്ക്കുന്നത് ഇത് ആദ്യമാണ്.