പൃഥ്വിരാജിന്റെ ആദ്യ ചിത്രം നന്ദനം അല്ല, എല്ലാവർക്കും ഓടിയ ചിത്രത്തിന്റെ പേര് പറയാനാണ് താൽപ്പര്യം!

മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്, നടനിൽ ഉപരി ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് എന്നും തെളിയിച്ചിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു, അടുത്തിടെ താരത്തിന്റെതായി ഇറങ്ങിയ ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് താരം. നന്ദനത്തിലൂടെ ആണ് താൻ സിനിമയിലേക്ക് പ്രവേശിക്കുന്നതെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ രാജസേനൻ.

Rajasenan

പൃഥ്വിരാജ് ആദ്യം അഭിനയിച്ചത് തന്റെ ചിത്രമായ നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിൽ ആണ്. എന്നാൽ അദ്ദേഹം എല്ലാ സ്ഥലത്തും തന്റെ ആദ്യ ചിത്രമായി നന്ദനത്തിന്റെ പേരാണ് പറയുന്നതെന്നാണ് രാജസേനൻ പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് രാജസേനൻ പറയുന്നത് ഇങ്ങനെ, ഞാന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടന്‍ വരുന്നതെങ്കിലും അദ്ദേഹം എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പറയാറില്ല.

Prithviraj confirm covid 19

എല്ലാ സ്ഥലങ്ങളിലും നന്ദനമാണ് തന്റെ  ആദ്യ ചിത്രമെന്ന പൃഥ്വിരാജ് പറയൂ. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയും മറ്റൊരു സിനിമയും കഴിഞ്ഞിട്ടാണ് പൃഥ്വിരാജ് നന്ദനത്തിൽ എത്തുന്നത്. എല്ലാവര്ക്കും തിയേറ്ററിൽ ഓടിയ സിനിമയുടെ പേര് പറയാനാണ് താൽപ്പര്യം. രാജസേനൻ പറഞ്ഞു. ഈ രണ്ടു ചിത്രങ്ങളും 2002 ൽ ആണ് റിലീസ് ആകുന്നതെങ്കിലും നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി സെപ്റ്റംബർ 13 നും നന്ദനം ഡിസംബർ 20നും ആണ് പ്രദർശനത്തിനെത്തിയത്.

Sreekumar R