നടൻ രാജേഷ് മാധവൻ സംവിധായകൻ ആകുന്നു!!

മലയാള സിനിമയിൽ മറ്റൊരു നടൻ കൂടി സംവിധായകൻ ആവുന്നു.യുവ നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവനാണ് സംവിധായകൻ ആവുന്നത്. രാജേഷിന്റെ ആദ്യ സിനിമ നിർമിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. രാജേഷ് സംവിധായകൻ ഒരുങ്ങുന്ന വിവിരം സന്തോഷ് ടി കുരുവിള തന്‌റെ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.രാജേഷ് മാധവനൊപ്പമുള്ള ചിത്രത്തോട് കൂടിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.


”നടൻ കാസ്റ്റിംഗ് ഡയറക്ടർ എന്നിങ്ങനെ ഞങ്ങൾ അഞ്ച് സിനിമകളിൽ അസോസിയേറ്റ് രാജേഷ് മാധവനുമായി ചെയ്തു.മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒടുവിൽ ന്നാ താൻ കേസ് കൊട് എന്നീ സിനിമകളുടെ ഭാഗമായിരുന്നു രാജേഷ് മാധവൻ. ഇപ്പോഴിതാ എസ്.കെ.ടി ഫ്രെയിംസിന്റെ ബാനറിൽ ആദ്യ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് രാജേഷ് മാധവൻ. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നവംബർ 22ന് അറിയിക്കുന്നതായിരിക്കും.എസ്.ടി.കെ ഫ്രെയിംസിന്റെ അടുത്ത സിനിമ ഉടൻ തുടങ്ങും” എന്നാണ് സന്തോഷ് ടി കുരുവിള ഫേസ്ബുക്കിൽ കുറിച്ചത്.


ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് രാജേഷ് മാധവൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്.കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ിഷ്വൽ മീഡിയയിൽ ബിരുദാനന്തര ബിരുദമുള്ള രാജേഷ് മാധവൻ ദൃശ്യമാധ്യമങ്ങളിൽ ജോലി ചെയ്യവെയാണ് സിനിമയിലേക്ക് എത്തുന്നത്. രാജേഷ് മാധവൻ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. സെന്ന ഹെഗ്ഡെയാണ് സിനിമ സംവിധാനം ചെയ്യുന്നത്

Aiswarya Aishu