ഒരുദിവസമെങ്കിലും വേദനയില്ലാതെ എന്റെ അമ്മ ജീവിക്കണമെന്നെ ഞാൻ ചിന്തിച്ചോളൂ, പൊട്ടിക്കരഞ്ഞു രജിത്!

ശക്തമായ പ്രേക്ഷക പിന്തുണയോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതരിപ്പിക്കുന്ന ഈ പരിപാടിക്ക് ആരാധകർ ഏറെയാണ്. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ എതിരാളികൾ ഉള്ള രജിത് കുമാർ ആണ് പ്രേഷകരുടെ പ്രിയപ്പെട്ട മൽത്സാരാർത്ഥിയും. ശക്തമായ പ്രേക്ഷക പിന്തുണയാണ് രജിത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്. എതിരാളികളെ ഭയക്കാതെ തന്റേതായ വഴിയിലൂടെ ആരുടേയും സഹായം ആഗ്രഹിക്കാതെ ഗെയിം മുന്നോട്ട് കൊണ്ടുപോകുന്ന മൽത്സാരാർത്ഥി ആയത് കൊണ്ടാണെന്നു രജിത്തിന്‌ ആരാധകർ കൂടാൻ കാരണവും.

Rajith Kumar in Bigg Boss

ബിഗ് ബോസ് തന്റെ 65 ആം ദിവസം പിന്നിടുമ്പോൾ മൽത്സാരാർത്ഥികൾക്ക് ഒരു ടാസ്ക് കൊടുത്തു. ഓര്‍മകളിലേക്ക് മത്സരാര്‍ത്ഥികളെ തിരികെ കൊണ്ടു പോകുന്ന ടാസ്‌കാണിത്. ഒരു ബൗളില്‍ എഴുതിയിട്ടിരിക്കുന്ന പേപ്പറുകളില്‍ ഒന്ന് എടുക്കണം. അതില്‍ പറഞ്ഞിരിക്കുന്ന സന്ദര്‍ഭത്തെ കുറിച്ച്‌ സംസാരിക്കണം. ഇതിൽ രജിത് കുമാർ എടുത്ത പേപ്പറിൽ ‘തിരികെ പോകണം എന്ന് ആഗ്രഹിക്കുന്ന ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷം’ എന്നാണ് എഴുതിയിരുന്നത്. ഈ ടാസ്കിൽ രജിത് തന്റെ അമ്മയെ കുറിച്ചാണ് വാചാലനായത്.

Rajith Kumar

ഞാൻ ജീവിച്ചത് എന്റെ അമ്മയ്ക്ക് വേണ്ടിയാണ്. എന്റെ അമ്മ ജീവിതത്തിൽ ഒരിക്കൽപോലെസന്തോഷത്തോടെ ജീവിച്ചിട്ടില്ല. എന്റെ അമ്മ ഇട്ടിരുന്ന കരിമ്ബനടിച്ച വസ്ത്രങ്ങൾ മാത്രമേ ഞാന്‍ കണ്ടിട്ടൊള്ളു. അമ്മയ്ക്ക് അസുഖം കൂടി ഗാള്‍ ബ്ലാഡര്‍ സര്‍ജറി ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോള്‍ അമ്മ തയ്യാറായില്ല. അന്ന് അമ്മ സര്‍ജറിക്ക് സമ്മതിച്ചിരുന്നെങ്കില്‍ ഒരിക്കലും ഇന്ന് ഞാന്‍ ഒറ്റയ്ക്കാകില്ലായിരുന്നു. പേപ്പര്‍ വാല്യുവേഷനിടയിലാണ് അമ്മയ്ക്ക് അസുഖം കൂടി വിവരം ഞാൻ അറിയുന്നത്. അന്ന് അമ്മയെ പരിശോധിച്ചപ്പോള്‍ സര്‍ജറി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അമ്മയോട് ഇക്കാര്യ ഞാന്‍ പറഞ്ഞപ്പോൾ അതിനു ഒരു കുഴപ്പവും ഇല്ല, വെറുതെ നീ പേടിക്കണ്ട എന്നാണ് അമ്മ മറുപടി പറഞ്ഞത്. മുപ്പത് ദിവസം’അമ്മ ആ കിടപ്പ് കിടന്നു. അവസാന ഞാന്‍ ഡോക്ടര്‍നോട് സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒരു ദിവസമെങ്കിലും എന്റെ അമ്മയെ വേദനയില്ലാതെ കാണാന്‍ കഴിയണം എന്ന് മാത്രമേ ഞാന്‍ അന്ന് ആഗ്രഹിച്ചൊള്ളു. 36-ാം ദിവസം അമ്മയുടെ അവസ്ഥ കൂടുതൽ മോശമായി. വീണ്ടും ആശുപത്രിയിലെത്തിച്ചു. 40-ാം ദിവസം ഡയാലിസിസ് തുടങ്ങാന്‍ നിശ്ചയിച്ചു. പക്ഷെ എന്നെ ഒറ്റയ്ക്കാക്കിയിട്ട് അമ്മ പോയി. ‘അമ്മ ഉണ്ടായിരുന്ന ആ കാലത്തേക്കാണ് ഞാൻ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നത്’രജിത് പറഞ്ഞു.

രജിത് ഇത് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ മറ്റ് മൽത്സാരാർത്ഥികളുടെ കണ്ണുകളും ഈറൻ അണിഞ്ഞിരുന്നു.

Krithika Kannan