‘പ്രേക്ഷകർ നല്ലതു പോലെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു നിവിന്റെ ഒരു പെർഫോമൻസിനായി’

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ നിവിന്‍ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കന്‍ഡ് ഹാഫിലെ നിവിന്റെ എന്‍ട്രി മുതല്‍ അങ്ങോട്ട് ഓരോ സീനിലും ചിരിയുടെ മാലപ്പടക്കമായിരുന്നു. ധ്യാന്‍, പ്രണവ് കോമ്പോയോടൊപ്പം നിവിന്‍ കൂടി എത്തിയപ്പോള്‍ തിയേറ്റര്‍ ചിരിയുടെ പൂരപ്പറമ്പായി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു വശത്ത് ആവേശത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അഴിഞ്ഞാടുന്ന ഫഹദ് ഉണ്ടായിരുന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ വെറും 20 മിനുട്ട് വന്നു പോകുന്ന നിവിന്‍ പോളി നല്‍കുന്ന മാജിക്കാണ് ഫീഡുകളില്‍ മുഴുവന്‍ നിറയുകയാണെന്ന് രാകേഷ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം

ഒരു അള്‍ട്ടിമേറ്റ് എന്റര്‍ടൈനര്‍ ആകുക എന്നത് എളുപ്പം ഉള്ളൊരു പണിയല്ല. നല്ലോണം പണിയെടുത്ത് വേണം അതുണ്ടാക്കാന്‍. പ്രേക്ഷകന്റെ മനസില്‍ മറ്റാര്‍ക്കും കഴിയാത്ത സ്വാധീനം ഉണ്ടാക്കുക എന്നത് ചെറിയൊരു കാര്യമല്ല.അവിടെയാണ് നിവിന്‍ പോളി തന്റെ കസേര വലിച്ചിട്ടിരിക്കുന്നത്. ഒരു കാലത്ത് മമ്മൂട്ടി മോഹന്‍ലാല്‍ ട്രെഡിഷണില്‍ ഒതുങ്ങി പോയ മലയാള സിനിമയില്‍ സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ ദിലീപിനോക്കെ സാധിച്ചിണ്ടുണ്ടെങ്കിലും ആ കണ്‍സിസ്റ്റന്‍സി നിലനിര്‍ത്താന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. തന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ റോളില്‍ വരുന്ന നിവിന്‍ പോളി നല്‍കുന്ന ഒരു ഹൈ പവര്‍ വോള്‍ട്ടേജ് പ്രകടനമുണ്ട്.തനിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ചില ടെറിട്ടറികളുണ്ടെന്ന് കാണിച്ചു തരുന്നുണ്ട് അയാള്‍. ഒരു വശത്ത് ആവേശത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അഴിഞ്ഞാടുന്ന ഫഹദ് ഉണ്ടായിരുന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ വെറും 20 മിനുട്ട് വന്നു പോകുന്ന നിവിന്‍ പോളി നല്‍കുന്ന മാജിക്കാണ് ഫീഡുകളില്‍ മുഴുവന്‍ നിറയുകയാണ്. ഒരു കാര്യം എന്തായാലും മനസിലാക്കാം,അതെ പ്രേക്ഷകര്‍ നല്ലതു പോലെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു നിവിന്റെ ഒരു പെര്‍ഫോമന്‍സിനായി.

Ajay

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

36 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

2 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

19 hours ago