‘പ്രേക്ഷകർ നല്ലതു പോലെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു നിവിന്റെ ഒരു പെർഫോമൻസിനായി’

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ നിവിന്‍ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കന്‍ഡ് ഹാഫിലെ നിവിന്റെ എന്‍ട്രി മുതല്‍ അങ്ങോട്ട്…

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ നിവിന്‍ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കന്‍ഡ് ഹാഫിലെ നിവിന്റെ എന്‍ട്രി മുതല്‍ അങ്ങോട്ട് ഓരോ സീനിലും ചിരിയുടെ മാലപ്പടക്കമായിരുന്നു. ധ്യാന്‍, പ്രണവ് കോമ്പോയോടൊപ്പം നിവിന്‍ കൂടി എത്തിയപ്പോള്‍ തിയേറ്റര്‍ ചിരിയുടെ പൂരപ്പറമ്പായി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു വശത്ത് ആവേശത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അഴിഞ്ഞാടുന്ന ഫഹദ് ഉണ്ടായിരുന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ വെറും 20 മിനുട്ട് വന്നു പോകുന്ന നിവിന്‍ പോളി നല്‍കുന്ന മാജിക്കാണ് ഫീഡുകളില്‍ മുഴുവന്‍ നിറയുകയാണെന്ന് രാകേഷ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം

ഒരു അള്‍ട്ടിമേറ്റ് എന്റര്‍ടൈനര്‍ ആകുക എന്നത് എളുപ്പം ഉള്ളൊരു പണിയല്ല. നല്ലോണം പണിയെടുത്ത് വേണം അതുണ്ടാക്കാന്‍. പ്രേക്ഷകന്റെ മനസില്‍ മറ്റാര്‍ക്കും കഴിയാത്ത സ്വാധീനം ഉണ്ടാക്കുക എന്നത് ചെറിയൊരു കാര്യമല്ല.അവിടെയാണ് നിവിന്‍ പോളി തന്റെ കസേര വലിച്ചിട്ടിരിക്കുന്നത്. ഒരു കാലത്ത് മമ്മൂട്ടി മോഹന്‍ലാല്‍ ട്രെഡിഷണില്‍ ഒതുങ്ങി പോയ മലയാള സിനിമയില്‍ സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ ദിലീപിനോക്കെ സാധിച്ചിണ്ടുണ്ടെങ്കിലും ആ കണ്‍സിസ്റ്റന്‍സി നിലനിര്‍ത്താന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. തന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ റോളില്‍ വരുന്ന നിവിന്‍ പോളി നല്‍കുന്ന ഒരു ഹൈ പവര്‍ വോള്‍ട്ടേജ് പ്രകടനമുണ്ട്.തനിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ചില ടെറിട്ടറികളുണ്ടെന്ന് കാണിച്ചു തരുന്നുണ്ട് അയാള്‍. ഒരു വശത്ത് ആവേശത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അഴിഞ്ഞാടുന്ന ഫഹദ് ഉണ്ടായിരുന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ വെറും 20 മിനുട്ട് വന്നു പോകുന്ന നിവിന്‍ പോളി നല്‍കുന്ന മാജിക്കാണ് ഫീഡുകളില്‍ മുഴുവന്‍ നിറയുകയാണ്. ഒരു കാര്യം എന്തായാലും മനസിലാക്കാം,അതെ പ്രേക്ഷകര്‍ നല്ലതു പോലെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു നിവിന്റെ ഒരു പെര്‍ഫോമന്‍സിനായി.