Categories: Film News

കൈക്കുഞ്ഞിനൊപ്പം സാന്ത്വനത്തിലെ അപ്പു ; ഇത് എപ്പോഴെന്ന് ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് രക്ഷ രാജ്. പരമ്പരയിൽ അപർണ എന്ന അപ്പുവായാണ് താരം എത്തുന്നത്. ഒട്ടനവധി ആരാധകരെയാണ് താരം പരമ്പരയിലൂടെ സ്വന്തമാക്കിയത്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു കൈക്കുഞ്ഞിനെയും എടുത്തുകൊണ്ടിരിക്കുകയാണ് താരം വിഡിയോയിൽ.

താരത്തിന് കുഞ്ഞയോ എന്ന ചോദ്യമായിരുന്നു ഈ ഒരു വീഡിയോ കണ്ടതോടെ ആദ്യം ഏവരുടെയും മനസിലൂടെ കടന്നു പോയത്. എന്നാൽ പരമ്പരയിൽ അപ്പുവിന്റെയും ഹരിയുടെയും കുഞ്ഞായി എത്തുന്ന നിളയാണ് വിഡിയോയിൽ ഉള്ളത്. ഇതോടെ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കുന്ന തിരക്കിലായിരിക്കുകയാണ് ഏവരും.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.