കുഞ്ഞ് ക്ലിന്നുമായി മഹാലക്ഷ്മി ക്ഷേത്രത്തിലെത്തി രാം ചരണും ഉപാസനയും!!!

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള സൂപ്പര്‍താരമാണ് നടന്‍ രാം ചരണ്‍. ഈ വര്‍ഷമാണ് താരത്തിനും ഭാര്യ ഉപാസനയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ക്ലിന്‍ കാര എന്നാണ് കുഞ്ഞിന് പേരിട്ടത്. ജൂണ്‍ 20 നാണ് താരകുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

ഇപ്പോഴിതാ കുഞ്ഞുമായി ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുഞ്ഞിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് രാം ചരണും ഭാര്യ ഉപാസനയും കുഞ്ഞുമായി ദര്‍ശനത്തിനെത്തിയത്. കുഞ്ഞ് ക്ലിന്‍ അമ്മ ഉപാസനയുടെ കൈകളിലായിരുന്നു. ക്ഷേത്രത്തിലെത്തിയ സന്ദര്‍ശകര്‍ താരങ്ങളുടെ ചുറ്റും വളയുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് അവരെ പുറത്തെത്തിക്കുന്നത് വീഡിയോയിലുണ്ട്.

‘ചെഞ്ചു ആദിവാസി ദേവതയായ ഭൗരമ്മ ദേവിയുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ചെറുമകള്‍ ക്ലിന്‍ കാര കൊനിഡേലയെ പരിചയപ്പെടുത്തുന്നു. ലളിതാ സഹസ്രനാമത്തില്‍ നിന്ന് എടുത്ത ഈ പേര് ആത്മീയ ഉണര്‍വ് നല്‍കുന്ന ഒരു പരിവര്‍ത്തനാത്മകവും ശുദ്ധീകരണവുമായ ഊര്‍ജ്ജത്തെ സൂചിപ്പിക്കുന്നു’, കുഞ്ഞിന്റെ പേര് പങ്കുവച്ച് രാംചരണിന്റെയും ഉപാസനയുടെയും മാതാപിതാക്കള്‍ കുറിച്ചു.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന കുഞ്ഞിന് ജന്‍മം നല്‍കിയത്. 2012 ജൂണ്‍ 14നായിരുന്നു രാംചരണിന്റെയും ഉപാസനയുടെയും വിവാഹം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കുന്നത്.

Anu

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

32 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

3 hours ago