കുഞ്ഞ് ക്ലിന്നുമായി മഹാലക്ഷ്മി ക്ഷേത്രത്തിലെത്തി രാം ചരണും ഉപാസനയും!!!

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള സൂപ്പര്‍താരമാണ് നടന്‍ രാം ചരണ്‍. ഈ വര്‍ഷമാണ് താരത്തിനും ഭാര്യ ഉപാസനയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ക്ലിന്‍ കാര എന്നാണ് കുഞ്ഞിന് പേരിട്ടത്.…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള സൂപ്പര്‍താരമാണ് നടന്‍ രാം ചരണ്‍. ഈ വര്‍ഷമാണ് താരത്തിനും ഭാര്യ ഉപാസനയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ക്ലിന്‍ കാര എന്നാണ് കുഞ്ഞിന് പേരിട്ടത്. ജൂണ്‍ 20 നാണ് താരകുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

ഇപ്പോഴിതാ കുഞ്ഞുമായി ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുഞ്ഞിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് രാം ചരണും ഭാര്യ ഉപാസനയും കുഞ്ഞുമായി ദര്‍ശനത്തിനെത്തിയത്. കുഞ്ഞ് ക്ലിന്‍ അമ്മ ഉപാസനയുടെ കൈകളിലായിരുന്നു. ക്ഷേത്രത്തിലെത്തിയ സന്ദര്‍ശകര്‍ താരങ്ങളുടെ ചുറ്റും വളയുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് അവരെ പുറത്തെത്തിക്കുന്നത് വീഡിയോയിലുണ്ട്.

‘ചെഞ്ചു ആദിവാസി ദേവതയായ ഭൗരമ്മ ദേവിയുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ചെറുമകള്‍ ക്ലിന്‍ കാര കൊനിഡേലയെ പരിചയപ്പെടുത്തുന്നു. ലളിതാ സഹസ്രനാമത്തില്‍ നിന്ന് എടുത്ത ഈ പേര് ആത്മീയ ഉണര്‍വ് നല്‍കുന്ന ഒരു പരിവര്‍ത്തനാത്മകവും ശുദ്ധീകരണവുമായ ഊര്‍ജ്ജത്തെ സൂചിപ്പിക്കുന്നു’, കുഞ്ഞിന്റെ പേര് പങ്കുവച്ച് രാംചരണിന്റെയും ഉപാസനയുടെയും മാതാപിതാക്കള്‍ കുറിച്ചു.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന കുഞ്ഞിന് ജന്‍മം നല്‍കിയത്. 2012 ജൂണ്‍ 14നായിരുന്നു രാംചരണിന്റെയും ഉപാസനയുടെയും വിവാഹം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കുന്നത്.