തെലുങ്ക് സൂപ്പർ താരം രാം ചരൺ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നു!!

നിരവധി ആരാധകരുള്ള നടന്മാരിൽ ഒരാളാണ് തെലുങ്ക് സൂപ്പർ താരം രാം ചരൺ തേജ. തന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ ധീര എന്ന സിനിമയിലൂടെയാണ് താരം നിരവധി ആരാധകരെ സമ്പാദിച്ചത്. ആർആർആർ എന്ന രാജമൗലി ചിത്രമാണ് താരത്തിന്റെതായി അവസാനം തീയറ്ററിൽ എത്തിയത്. ഇതോടെ ഇന്ത്യൻ സിനിമയിലെ മികച്ച താരമായി മാറി.

തന്റെ കരിയറിന്റെ ഉയർച്ചയിൽ നിൽക്കുമ്പോൾ തത്ക്കാലത്തേക്ക് അഭിനയം നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് രാം ചരൺ. രാം ചരൺ തേജയ്ക്കും ഭാര്യ ഉപാസനയ്ക്കും കുറച്ച് ദിവസങ്ങൾക്കകം കുഞ്ഞ് പിറക്കും. ഭാര്യയുടെ പ്രസവ സമയത്ത് അവർക്ക് പിന്തുണയായി നിൽക്കാനും കുഞ്ഞിനെ വരവേൽക്കാനുമായിട്ടാണ് സിനിമയിൽ നിന്നും ചെറിയ ഇടവേള എടുക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്


ആഗസ്റ്റ് മാസം വരെ രാം ചരൺ ഷൂട്ടിങുകളിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് വിവരം. ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചർ എന്ന ചിത്രത്തിലാണ് രാം ചരൺ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉപാസനയ്ക്ക് ഇത് എട്ടാം മാസമാണെന്നും പ്രസവം ജൂലൈയിലായിരിക്കുമെന്നും ഇനിയുള്ള ഓരോ സമയവും ഭാര്യയ്ക്കൊപ്പം ഉണ്ടായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌

Aiswarya Aishu