സാരിയില്‍ ഇത്ര സുന്ദരിയായ സ്ത്രീയെ കണ്ടിട്ടില്ല!! ശ്രീലക്ഷ്മിയെ വിടാതെ ആര്‍ജിവി

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റിലൂടെ വൈറലായി മാറിയ മലയാളി മോഡലാണ് കോട്ടയം സ്വദേശിനി ശ്രീലക്ഷ്മി സതീഷ്. ആരാണെന്നുള്ള ആര്‍ജിവിയുടെ പോസ്റ്റ് ശ്രീലക്ഷ്മിയെ വൈറലാക്കിയിരുന്നു. ശ്രീലക്ഷ്മിയെ കണ്ടെത്തിയതോടെ ബോളിവുഡിലേക്കും ക്ഷണിച്ചിരുന്നു. സാരിയില്‍ ഇത്ര സുന്ദരിയായ സ്ത്രീയെ താന്‍ കണ്ടിട്ടില്ല എന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. ശ്രീലക്ഷ്മിയെ നായികയാക്കി സാരിയെക്കുറിച്ച് സിനിമ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ആര്‍ജിവി പറഞ്ഞിരുന്നു.

അതേസമയം ആര്‍ജിവി ഇപ്പോഴും ശ്രീലക്ഷ്മിയുടെ പിന്നാലെ തന്നെയാണ്. ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ തന്നെയാണ് ആര്‍ജിവിയുടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സാരി ഗേള്‍ എന്ന് പറഞ്ഞുകൊണ്ട് ശ്രീലക്ഷ്മിയുടെ നിരവധി ചിത്രങ്ങളാണ് രാം ഗോപാല്‍ വര്‍മ പങ്കുവെച്ചിരിക്കുന്നത്.

സാരിയാണ് ഏറ്റവും മനോഹരമായ വസ്ത്രം എന്ന് പലരും പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ല. അത് സത്യമാണെന്ന് തോന്നിയത് ശ്രീലക്ഷ്മിയുടെ സാരി ചിത്രങ്ങള്‍ കണ്ടപ്പോഴാണ് എന്നും ആര്‍ജിവി പറയുന്നു. സാരിയില്‍ ഒരു പെണ്‍കുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ശ്രീലക്ഷ്മിയുടെ കിടിലന്‍ ഫോട്ടോകളെടുത്ത ഫൊട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആര്‍ജിവി അഭിനന്ദിച്ചു.

സാരിയിലുള്ള ശ്രീലക്ഷ്മിയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇത് ആരാണെന്ന് രാം ഗോപാല്‍ വര്‍മ തിരക്കുകയായിരുന്നു. പിന്നാലെയാണ് മലയാളി മോഡലായ ശ്രീലക്ഷ്മിയാണ് എന്ന് കണ്ടെത്തിയത്. പിന്നാലെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. എന്നാണ് ആര്‍ജിവി തന്നെ സിനിമയിലേക്ക് ക്ഷണിച്ചതില്‍ എന്താണ് തെറ്റ് എന്നായിരുന്നു ശ്രീലക്ഷ്മി ചോദിച്ചിരുന്നത്. തനിക്ക് പറ്റുന്ന കഥാപാത്രമാണെങ്കില്‍ ചിത്രം ചെയ്യുമെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago