സാരിയില്‍ ഇത്ര സുന്ദരിയായ സ്ത്രീയെ കണ്ടിട്ടില്ല!! ശ്രീലക്ഷ്മിയെ വിടാതെ ആര്‍ജിവി

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റിലൂടെ വൈറലായി മാറിയ മലയാളി മോഡലാണ് കോട്ടയം സ്വദേശിനി ശ്രീലക്ഷ്മി സതീഷ്. ആരാണെന്നുള്ള ആര്‍ജിവിയുടെ പോസ്റ്റ് ശ്രീലക്ഷ്മിയെ വൈറലാക്കിയിരുന്നു. ശ്രീലക്ഷ്മിയെ കണ്ടെത്തിയതോടെ ബോളിവുഡിലേക്കും ക്ഷണിച്ചിരുന്നു. സാരിയില്‍ ഇത്ര…

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റിലൂടെ വൈറലായി മാറിയ മലയാളി മോഡലാണ് കോട്ടയം സ്വദേശിനി ശ്രീലക്ഷ്മി സതീഷ്. ആരാണെന്നുള്ള ആര്‍ജിവിയുടെ പോസ്റ്റ് ശ്രീലക്ഷ്മിയെ വൈറലാക്കിയിരുന്നു. ശ്രീലക്ഷ്മിയെ കണ്ടെത്തിയതോടെ ബോളിവുഡിലേക്കും ക്ഷണിച്ചിരുന്നു. സാരിയില്‍ ഇത്ര സുന്ദരിയായ സ്ത്രീയെ താന്‍ കണ്ടിട്ടില്ല എന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. ശ്രീലക്ഷ്മിയെ നായികയാക്കി സാരിയെക്കുറിച്ച് സിനിമ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ആര്‍ജിവി പറഞ്ഞിരുന്നു.

അതേസമയം ആര്‍ജിവി ഇപ്പോഴും ശ്രീലക്ഷ്മിയുടെ പിന്നാലെ തന്നെയാണ്. ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ തന്നെയാണ് ആര്‍ജിവിയുടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സാരി ഗേള്‍ എന്ന് പറഞ്ഞുകൊണ്ട് ശ്രീലക്ഷ്മിയുടെ നിരവധി ചിത്രങ്ങളാണ് രാം ഗോപാല്‍ വര്‍മ പങ്കുവെച്ചിരിക്കുന്നത്.

സാരിയാണ് ഏറ്റവും മനോഹരമായ വസ്ത്രം എന്ന് പലരും പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ല. അത് സത്യമാണെന്ന് തോന്നിയത് ശ്രീലക്ഷ്മിയുടെ സാരി ചിത്രങ്ങള്‍ കണ്ടപ്പോഴാണ് എന്നും ആര്‍ജിവി പറയുന്നു. സാരിയില്‍ ഒരു പെണ്‍കുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ശ്രീലക്ഷ്മിയുടെ കിടിലന്‍ ഫോട്ടോകളെടുത്ത ഫൊട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആര്‍ജിവി അഭിനന്ദിച്ചു.

സാരിയിലുള്ള ശ്രീലക്ഷ്മിയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇത് ആരാണെന്ന് രാം ഗോപാല്‍ വര്‍മ തിരക്കുകയായിരുന്നു. പിന്നാലെയാണ് മലയാളി മോഡലായ ശ്രീലക്ഷ്മിയാണ് എന്ന് കണ്ടെത്തിയത്. പിന്നാലെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. എന്നാണ് ആര്‍ജിവി തന്നെ സിനിമയിലേക്ക് ക്ഷണിച്ചതില്‍ എന്താണ് തെറ്റ് എന്നായിരുന്നു ശ്രീലക്ഷ്മി ചോദിച്ചിരുന്നത്. തനിക്ക് പറ്റുന്ന കഥാപാത്രമാണെങ്കില്‍ ചിത്രം ചെയ്യുമെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.