Film News

ഓർമകൾക്ക് മരണമില്ലല്ലോ…; റാംജി റാവു സ്പീക്കിങ്ങും യവനികയുമെല്ലാം വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാൻ അവസരമിതാ

കേരളീയം നടന്ന സമയത്ത് മലയാള സിനിമയുടെ പേരും പെരുമയുമായ നിരവധി ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയിരുന്നു. വൻ പങ്കാളിത്തമാണ് എല്ലാ സിനിമകൾക്കും ഉണ്ടായത്. ഇപ്പോൾ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ചിന്തിപ്പിച്ച, അത്ഭുതപ്പെടുത്ത കൂടുതൽ ചിത്രങ്ങൾ കാണാൻ അവസരം ഒരുങ്ങുകയാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ചാണ് ഈ ചിത്രങ്ങൾ വീണ്ടും തീയറ്ററിൽ എത്തുന്നത്.
പ്രിയനടൻ ഇന്നസെൻറിൻറെയും സംവിധായകൻ സിദ്ദീഖിൻറെയും ഓർമയ്ക്കായി രാംജീറാവ് സ്പീക്കിം​ഗ് പ്രദർശിപ്പിക്കും.

1989ൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. സിദ്ദീഖ് ലാൽ കൂട്ടുകെട്ട് ആയിരുന്നു സംവിധാനം. 1982ൽ ഇറങ്ങിയ യവനിക(കെ ജി ജോർജ്), പെരുമഴക്കാലം (മാമൂക്കോയ), കെ. രവീന്ദ്രനാഥൻ നായർ നിർമിച്ച അടൂർ ചിത്രം വിധേയൻ എന്നീ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജിയുടെ ‘എ മൈനർ’, സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ ‘കസിൻ ആഞ്ചലിക്ക’, ഫ്രഞ്ച് സംവിധായകൻ ജാക്ക് റോസിയറിൻറെ ‘അഡിയൂ ഫിലിപ്പീൻ’ തുടങ്ങിയവയും ഹോമേജ് വിഭാ​ഗത്തിൽ ഉണ്ടാകും.

Gargi