കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്ണന് ക്ഷണനം 

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് അധികൃതർ, നൃത്താധ്യാപിക സത്യഭാമയുടെ ജാതി അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് ഇങ്ങനൊരു ക്ഷണനം, ചൊവ്വാഴ്ച വൈകിട്ട്  5 മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഏതൊരു കലാകാരന്റേയും സ്വപ്‌ന ഭൂമിയാണ് കലാമണ്ഡലവും കൂത്തമ്പലവുമെന്ന് ക്ഷണം സ്വീകരിച്ചുകൊണ്ട് രാമകൃഷ്ണന്‍ പറഞ്ഞു,ലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ ചിലങ്കണിയാന്‍ ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ അവസരമായി കാണുന്നു എന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു


തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സത്യഭാമയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടൻ പറഞ്ഞു, കല ആരുടേയും കുത്തകയല്ലാ, രാമകൃഷ്‌ണൻ പറയുന്നു, സത്യഭാമയുടെ ഈ അധഃപതന വാക്കുകൾക്ക് ശേഷം ആ വാക്കുകളെ തള്ളിയാണ് കേരള കലാമണ്ഡലം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്, സത്യഭാമയുടേതായി നിലവില്‍ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂർണമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ബി അനന്തകൃഷ്ണനും രജിസ്ട്രാർ ഡോ. പി രാജേഷ് കുമാറും അറിയിച്ചു.

ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും ഇരവരും വ്യക്തമാക്കി