മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് രംഭ. മിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗ്ലാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ലായിരുന്നു രംഭയുടെ വിവാഹം. കാനഡയില്‍ സെറ്റിലായ രംഭയും ഭര്‍ത്താവും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരും രംഭയുടേത് തന്നെയാണ്. വിവാഹമോചനത്തിന്റെ പേരിൽ ആണ് പലപ്പോഴും രംഭ ഗോസിപ്പുകൾക്ക് ഇരയാകുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു രംഭ തന്റെ പതിനൊന്നാം വിവാഹ വാർഷികം ഭർത്താവിനൊപ്പം ആഘോഷിച്ചത്. ക്യാനഡയിലെ വീട്ടിൽ ആയിരുന്നു ഇരുവരും തങ്ങളുടെ വെഡിങ് ആനിവേഴ്സറി ആഘോഷിച്ചത്.
ഈ ആഘോഷത്തിന് തൊട്ട് പിന്നാലെയാണ് വീണ്ടും രംഭ വിവാഹ മോചിതയായി എന്ന തരത്തിലെ വാർത്തകൾ പ്രചരിക്കുന്നത്. കഴിഞ്ഞ തവണ ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്ന സമയത്ത് ആയിരുന്നു രംഭ തന്റെ മൂന്നാമത്തെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്ത രംഭയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞുവെന്നും കുട്ടികളെ വിട്ട് കിട്ടാൻ വേണ്ടി താരം കോടതിയെ സമീപിച്ചു വെന്നുമാണ്. എന്നാൽ ഈ പ്രചരിക്കുന്നത് ഒക്കെയും വ്യാജ വാർത്തകൾ ആണെന്ന് ചൂണ്ടി കാട്ടി രംഭയും രംഗത്ത് വന്നിരുന്നു.
സോഷ്യൽ മീഡിയ ഞങ്ങളെ തമ്മിൽ ഒരുപാട് തവണ വിവാഹ മോചിതർ ആക്കി, ഇനി എത്ര തവണ ഇത്തരത്തിൽ വിവാഹ മോചനം ഞങ്ങൾക്ക് വാങ്ങി തരും എന്ന് അറിയത്തില്ല എന്നുമാണ് രംഭ ഈ വാർത്തകളോട് പ്രതികരിച്ചത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…