തെന്നിന്ത്യക്കും സൂപ്പര്‍ഹീറോയുണ്ട്, മിന്നല്‍ മുരളിയെ കുറിച്ച് രാജമൗലി

Follow Us :

ടോവിനോയുടെ മിന്നല്‍മുരളിയെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ടൊവിനോയുടെ സൂപ്പര്‍ഹീറോയെ എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
തെന്നിന്ത്യയിലെ എല്ലാവരുടെയും ഒരു ആഗ്രഹമായിരുന്നു സ്വന്തമായിട്ട് ഒരു സൂപ്പര്‍ഹീറോ വേണമെന്നത് എന്നും, അതാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത് എന്നുമാണ് രാജമൗലി പറഞ്ഞത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ തോമസിനെ സംവിധായകന്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. രാജമൗലി ഏറ്റവും പുതിയതായി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ എന്ന സിനിമയുടെ പ്രചാരണത്തിന് വേണ്ടി തിരുവനന്തപുരത്ത് എത്തുകയായിരുന്നു അദ്ദേഹം. മാത്രമല്ല, ചടങ്ങിനിടെ സംസാരിച്ച രാംചരണ്‍ തേജ ടൊവിനോയെ സര്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്തതും ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.


ടോവിനോ എന്ന വാക്ക് പറയുമ്പോള്‍ തന്നെ കേള്‍ക്കുന്ന ആരവം ആണ് ഒരു നടന്‍ എന്ന നിലയില്‍ നിങ്ങളുടെ അംഗീകാരം എന്നും രാംചരന്‍ തേജ കൂട്ടിച്ചേര്‍ത്തു. ഒരു സഹോദരനെ പോലെയാണ് തനിക്ക് ടോവിനോ എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ അഭിപ്രായപ്പെട്ടത്. അപാരമായ അഭിനയ വൈഭവമുള്ള നടനാണ് ടോവിനോ എന്നും മിന്നല്‍ മുരളി എന്ന സിനിമയുടെ വിജയത്തില്‍ എല്ലാവിധ ആശംസകളും നേരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.