കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തിയുടെ അച്ഛനായി ആളുകള്‍ ഏറ്റെടുത്ത നടനാണ് ജികെ പിള്ള. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടപറയല്‍ എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ ഇടവയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
1924 വര്‍ഷത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജി കേശവപിള്ള എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചിറയിന്‍കീഴില്‍ ഗോവിന്ദന് പിള്ള, സരസ്വതി അമ്മ എന്നിവരുടെ മകനാണ് ഇദ്ദേഹം. പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം പട്ടാളത്തില്‍ ചേരുകയായിരുന്നു. പിന്നീട് ഏകദേശം പന്ത്രണ്ട് വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. അതിനിടയിലാണ് പ്രേംനസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ഇദ്ദേഹത്തെ സിനിമയിലെത്തിച്ചത്.
325ലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വില വേഷങ്ങളിലാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എണ്‍പതുകളുടെ അവസാനം വരെ ഇദ്ദേഹം സിനിമയില്‍ സജീവമായി ഉണ്ടായിരുന്നു. ടെലിവിഷന്‍ മേഖലയിലും താരം വളരെ സജീവമായിരുന്നു. കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഇദ്ദേഹമായിരുന്നു അവതരിപ്പിച്ചത്. കടമറ്റത്ത് കത്തനാര് എന്ന പരമ്പരയില്‍ ആയിരുന്നു ഇദ്ദേഹം ആദ്യമായി അഭിനയിച്ചത്. കാര്യസ്ഥന് എന്ന ദിലീപ് ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.