Categories: Film News

രക്ഷപ്പെടാന്‍ അല്‍പ്പം പാടുപെടും: സര്‍വൈവല്‍ ത്രില്ലര്‍ കഥപറയാന്‍ പിഷാരടിയുടെ നോ വേ ഔട്ട്

രമേഷ് പിഷാരടി നായകനാകുന്ന പുതിയ ചിത്രം ‘നോ വേ ഔട്ട്’ ന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിധിന്‍ ദേവീദാസ് തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. നിധിന്‍ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

ചിത്രം ഏപ്രില്‍ 22ന് തിയറ്ററുകളിലെത്തും. കോമഡി കഥാപാത്രങ്ങളില്‍നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്കുള്ള രമേഷ് പിഷാരടിയുടെ യാത്രയ്ക്ക് പുതിയ ചിത്രം വേഗത കൂട്ടുമെന്നാണ് സൂചന. പിഷാരടിക്ക് പുറമെ ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്.

Vishnu