രണ്ട് കുട്ടികള്‍ മതിയെന്നായിരുന്നു തീരുമാനം, പക്ഷെ എല്ലാം അങ്ങ് സംഭവിച്ചു- രമേഷ് പിഷാരടി

സ്റ്റാന്‍ഡ് അപ് കോമഡികളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് രമേശ് പിഷാരടി. പിന്നീട് നടനായും ഇപ്പോള്‍ സംവിധായകനായും രമേഷ് പിഷാരടി തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. സൗമ്യയാണ് പിഷാരടിയുടെ ഭാര്യ. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.
ഇപ്പോളിതാ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന റിയാലിറ്റി ഷോ യിലാണ് പിഷാരടി കുടുംബവുമായി എത്തിയത്. അതിന്റെ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഞങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്നായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നതും കുറേ ദിവസം വീട്ടിലിരിക്കേണ്ടി വന്നതും. പിന്നെ എല്ലാം അങ്ങ് സംഭവിച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. കൊറോണയ്ക്ക് മുന്‍പ് കട പൂട്ടിയെന്നായിരുന്നു സൗമ്യയുടെ പെട്ടെന്നുള്ള മറുപടി. ഈ വേദിയില്‍ കാണുന്ന പോലെയാണോ പിഷാരടി വീട്ടിലും പെരുമാറുന്നത് എന്നായിരുന്നു മത്സരാര്‍ഥികളില്‍ ഒരാള്‍ ചോദിച്ചത്.


നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് വീട്ടിലെന്ന് ഉടനെ സൗമ്യയുടെ മറുപടിയുമെത്തി. അവതാരകയായ രഞ്ജിനി ഹരിദാസും മറ്റ് മത്സരാര്‍ഥികളുമെല്ലാം സൗമ്യയോട് ഓരോ ചോദ്യങ്ങളുമായി വരാന്‍ തുടങ്ങി. ഇതോടെ ഇവര്‍ തിരിച്ചും മറിച്ചും പലതും ചോദിക്കും നമ്മള്‍ പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ എന്ന ദൃശ്യം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് പിഷാരടി ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കിയായിരുന്നു.

 

Geethu