എത്ര കാമുകന്മാരുണ്ട്, ചൊറിയന്റെ ചോദ്യത്തിന് മറുപടിയുമായി ശ്രുതി ഹാസന്‍

കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്‍ അച്ഛന്റെ മേല്‍വിലാസത്തിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടാക്കിയെടുത്ത താരമാണ് ശ്രുതി. ഗോസിപ്പ് കോളങ്ങളിലും ശ്രുതി നിറഞ്ഞ് നില്‍ക്കാറുണ്ട്.
തമിഴിലും തെലുങ്കിലും ഒക്കെയായി സജീവമായി നില്‍ക്കുന്ന ശ്രുതി വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.


എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി മറ്റൊരാളുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണ്‍ സുഹൃത്തുക്കളെ കൂടെയുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ആരാധകര്‍ സംശയവുമായി എത്താറുണ്ട്. ശ്രുതി തന്നെ തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ തന്റെ കാമുകന്മാരെ പറ്റി ചോദിച്ചപ്പോള്‍ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് താരം.
താരത്തിന്റെ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലെ ആസ്‌ക്ക്മി എനിതിങ് എന്ന സെക്ഷനിലാണ് ശ്രുതിയെ ചൊടിപ്പിച്ച ഒരു ചോദ്യം ആരാധകന്‍ ഉന്നയിച്ചത്. വളരെ സംയമനത്തോടെയാണ് ശ്രുതി മറുപടി നല്‍കിയത്. ഇതിനിടയിലാണ് ഒരു ആരാധകന്‍ നിങ്ങള്‍ക്ക് എത്ര കാമുകന്‍ ഉണ്ട് എന്ന് ചോദിച്ചത്. അതിന് മറുപടി താരം അപ്പോള്‍തന്നെ കൊടുക്കുകയും ചെയ്തു.
നിങ്ങള്‍ക്ക് എത്ര കാമുകിയാണ് ഉള്ളത് എന്ന മറുചോദ്യമാണ് ശ്രുതി മുന്നോട്ടുവെച്ചത്.

 

 

Geethu