ഒരിടവേളയ്ക്ക് ശേഷം നടി നവ്യ നായര് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ഏറെ നായികാപ്രാധാന്യത്തോടെയാണ് വികെ പ്രകാശ് ‘ഒരുത്തീ’ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥ പറയുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമ കണ്ട നടൻ രമേശ് പിഷാരടി പ്രശംസയുമായി എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ : vkp സംവിധാനം ചെയ്ത് നവ്യ പ്രധാന വേഷത്തിലെത്തിയ ഒരുത്തി കണ്ടു വളരെ മനോഹരമായ ചിത്രമാണ്.
കാലികപ്രശസ്തിയല്ല എല്ലാ കാലത്തും പ്രശസ്തിയുള്ള ഒരു വിഷയം അത് വളരെ ഗംഭീരായി അവതരിപ്പിച്ചിരിക്കുന്നു. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണ്. പലരുടെയും അഭിപ്രായം കേട്ടിട്ടാണ് ഞാനും സിനിമ കാണാൻ പോയത്. മാത്രമല്ല നവ്യ പ്രിയപ്പെട്ട ഒരു സുഹൃത്ത് ആയത് കൊണ്ടാണ് ഈ സിനിമ കണ്ടത്. സൗഹൃദങ്ങൾക്കപ്പുറം ഇതൊരു നല്ല സിനിമ ആണെന്ന് സധൈര്യം പറയാൻ സാധിക്കും. കാണേണ്ട ഒരു സിനിമ തന്നയാണ് ഒരുത്തി. തിരിച്ചു വരവ് എന്നൊന്നും പറയുന്നില്ല നവ്യ എല്ലാ കാലത്തും ഇവിടെ ഉള്ളപോലെ ആണ് തോന്നിയിട്ടുള്ളത് എന്നുമാണ് താരം പറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…