ഒരുത്തി നവ്യയുടെ തിരിച്ചു വരവെന്ന് ഞാൻ പറയില്ല നടൻ രമേശ് പിഷാരടി !!

ഒരിടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ഏറെ നായികാപ്രാധാന്യത്തോടെയാണ് വികെ പ്രകാശ് ‘ഒരുത്തീ’ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥ പറയുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.…

ഒരിടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ഏറെ നായികാപ്രാധാന്യത്തോടെയാണ് വികെ പ്രകാശ് ‘ഒരുത്തീ’ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥ പറയുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമ കണ്ട നടൻ രമേശ് പിഷാരടി പ്രശംസയുമായി എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ : vkp സംവിധാനം ചെയ്ത് നവ്യ പ്രധാന വേഷത്തിലെത്തിയ ഒരുത്തി കണ്ടു വളരെ മനോഹരമായ ചിത്രമാണ്.

കാലികപ്രശസ്തിയല്ല എല്ലാ കാലത്തും പ്രശസ്തിയുള്ള ഒരു വിഷയം അത് വളരെ ഗംഭീരായി അവതരിപ്പിച്ചിരിക്കുന്നു. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണ്. പലരുടെയും അഭിപ്രായം കേട്ടിട്ടാണ് ഞാനും സിനിമ കാണാൻ പോയത്. മാത്രമല്ല നവ്യ പ്രിയപ്പെട്ട ഒരു സുഹൃത്ത് ആയത് കൊണ്ടാണ് ഈ സിനിമ കണ്ടത്. സൗഹൃദങ്ങൾക്കപ്പുറം ഇതൊരു നല്ല സിനിമ ആണെന്ന് സധൈര്യം പറയാൻ സാധിക്കും. കാണേണ്ട ഒരു സിനിമ തന്നയാണ് ഒരുത്തി. തിരിച്ചു വരവ് എന്നൊന്നും പറയുന്നില്ല നവ്യ എല്ലാ കാലത്തും ഇവിടെ ഉള്ളപോലെ ആണ് തോന്നിയിട്ടുള്ളത് എന്നുമാണ് താരം പറയുന്നത്.