Film News

ഒരു നടൻ എന്ന നിലയിലും, ജന നായകൻ എന്ന നിലയിലും പറയാൻ പറ്റുന്ന ഒരു മാതൃക  തന്നെയാണ് സുരേഷ് ഗോപി; രമേഷ്  പിഷാരടി പറയുന്നു

സിനിമ ലോകത്തും , വ്യക്തി ലോകത്തും ഒരുപാട് സഹകരണം പുലർത്തുന്ന ഒരു നടൻ ആണ് സുരേഷ് ഗോപി, ഇപ്പോൾ താരത്തെ കുറിച്ച് നടൻ രമേശ് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, അമൃത ടീവിയുടെ ജനനായകൻ പരിപാടിയിൽ പങ്കെടുക്കവെആണ് സുരേഷ് ഗോപിയെ കുറിച്ച് പിഷാരടി ഇങ്ങനെ  പറഞ്ഞത്, തന്റെ  സ്‌കൂൾ കാലഘട്ടം മുതൽ തുടങ്ങിയ ആരാധനയാണ് സുരേഷേട്ടനോട്

അന്ന് ഉച്ചത്തിൽ സംസാരിക്കുന്ന, പ്രതികരിക്കുന്ന അടി ഇടി ബഹളങ്ങളിൽ ഒക്കെ ഇടപെടുന്ന, കള്ളനും പോലീസും കളിക്കുമ്പോൾ ആളുകൾ പോലീസ് ആകാൻ വാശി പിടിക്കും എന്ന് പറയുന്ന പോലെ അത്തരത്തിൽ ഉള്ള പോലീസ് വേഷം ചെയ്തു വന്നിട്ടുള്ള ഒരാൾ ആണ് സുരേഷേട്ടൻ. താൻ തന്റെ പരിചയത്തിൽ ഉള്ളവർ മത്സരിക്കുന്ന എവിടെയും പ്രചാരണത്തിന് പോകാറില്ല ,എന്നാൽ ഒരിക്കൽ  തൃശൂരിൽ പ്രചാരണത്തിന് പോകണമായിരുന്നു. അവിടെ സുരേഷേട്ടനും  മത്സരിക്കുന്നുണ്ട്. അങ്ങനെ സുരേഷേട്ടനോട് പറഞ്ഞു. അദ്ദേഹം ഓക്കേ പറയുകയും ചെയ്യ്തു

ഒരു നടൻ എന്ന നിലയിലും അപ്പുറം  ഒരു ജനനായകൻ എന്ന നിലയിൽ പറയാൻ പറ്റുന്ന ഒരു മാതൃകയാണ് സുരേഷ് ഗോപി, രാഷ്ട്രീയം പറഞ്ഞത്തിന്റെ പേരിലുള്ള ആക്രമണം നേരിട്ടിട്ടും ഇപ്പോഴും അദ്ദേഹത്തിലെ കലാകാരൻ എവിടെ നിൽക്കുന്നു എന്നതിന്റെ  തെളിവാണ് സുരേഷ്‌ഗോപിയുടെ പാപ്പൻ എന്ന സിനിമയുടെ വിജയ൦ പിഷാരടി പറയുന്നു

Suji