Film News

അങ്ങ് ഇഷ്ടപ്പെട്ടു…അത്രേയുള്ളൂ!! റൊമാന്റിക് വീഡിയോയുമായി പിഷു

മലയാളത്തിന്റെ പ്രിയ താരമാണ് രമേശ് പിഷാരടി. നടനായും സംവിധായകനായും അവതാരകനായുമെല്ലാം കഴിവ് തെളിയിച്ച താരമാണ് രമേഷ്. മിനിസ്‌ക്രീനില്‍ കൊമേഡിയുമായും ജഡ്ജസ്സായും സജീവമാണ് പിഷു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്. താരത്തിന്റെ വ്യത്യസ്തമായ ക്യാപ്ഷനുകള്‍ എപ്പോഴും വൈറലാകാറുണ്ട്. ക്യാപ്ഷന്‍ കിങ് എന്നും ആരാധകര്‍ താരത്തിന് വിളിപ്പേരിട്ടിട്ടുണ്ട്.

തമാശ നിറഞ്ഞ ക്യാപ്ഷനുകള്‍ക്കൊപ്പമാണ് രമേഷ് പോസ്റ്റുകള്‍ പങ്കിടാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. താരം പ്രിയതമയ്‌ക്കൊപ്പമുള്ള ഹൃദ്യമായ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള റൊമാന്റിക് വിഡിയോയാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.

13ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരങ്ങള്‍. സൗമ്യയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതാണ് താരത്തിന്റെ പ്രണയാര്‍ദ്രമായ വീഡിയോ. ‘അധിപന്‍’ സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് ചേര്‍ത്താണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. സൗമ്യയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ചേര്‍ത്തുള്ളതാണ് റൊമാന്റിക് വീഡിയോ.

Anu B