എത്ര കോടി തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ ഞാൻ ഒരുക്കമല്ല!

അഭിനയത്തിലും ആലാപനത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുകയാണ് രമ്യ നമ്പീശന്‍. സിനിമയ്ക്കപ്പുറത്ത് സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ തുറന്നുപറഞ്ഞ താരത്തിന് അതേത്തുടര്‍ന്ന് പല അവസരങ്ങളും നഷ്ടമായിരുന്നു. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് താരം അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു. പതിവ് പോലെ തന്നെ അന്യഭാഷയിലേക്ക് എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. തന്റെ നിലപാടുകൾ മടി കൂടാതെ ആരുടെ മുന്നിലും തുറന്ന് പറയാനുള്ള ധൈര്യം താരത്തിന് ഉണ്ട്. അത്തരത്തിൽ അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പരസ്യ ചിത്രങ്ങളിൽ നിന്ന് ക്ഷണം വരുമ്പോൾ ഞാൻ ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കുന്നത്, സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പരസ്യമാണോ എന്ന്. പലരുടെയും പൊതുവെയുള്ള ഒരു ധാരണയാണ് സൗന്ദര്യം എന്നാൽ നിറം എന്നാണു അർഥം എന്ന്. നിറം കൂടുതൽ ഉണ്ടെങ്കിൽ സൗന്ദര്യം ഉണ്ടെന്നാണ് ഒട്ടുമിക്ക ആളുകളുടെയും വിചാരം. അത് കൊണ്ട് തന്നെ അത്തരം പരസ്യങ്ങളിൽ എത്ര കോടി രൂപ പ്രതിഫലം തരാമെന്നു പറഞ്ഞാലും ഞാൻ അഭിനയിക്കില്ല എന്നാണു രെമ്യ ഒരു അഭിമുഖത്തിൽ പറഞ്ഞത്. രമ്യയുടെ വാക്കുകൾ വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടുകയും ചെയ്തു.

നിലപാടുകള്‍ വ്യക്തമാക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് അവസരങ്ങള്‍ നഷ്ടമായതായി താരം അടുത്തിടെ പറഞ്ഞിരുന്നു. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് പിന്നീട് തനിക്ക് അവസരങ്ങള്‍ ലഭിച്ചത്. ആരുമായി വ്യക്തിപരമായ വിദ്വേഷമില്ല. പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് എപ്പോഴും ചെയ്യും. ഈ സംഭവത്തിന് ശേഷം താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍ താന്‍ സംഘടനയിലില്ല. പുറമെ നിന്ന് വിലയിരുത്തുമ്പോള്‍ മാറ്റങ്ങളുള്ളതായാണ് തനിക്ക് തോന്നുന്നതെന്നും രമ്യ നേരത്തെ പറഞ്ഞിരുന്നു.

 

 

 

 

 

 

 

 

Rahul

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

39 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

2 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago