Film News

ആറ് കോടിയുടെ കാറിന് ചുറ്റും തടിച്ച് കൂടി ആരാധകർ; കട്ടക്കലിപ്പിൽ രൺബീർ, വീഡിയോ വൈറൽ

ആഡംബര കാറായ ബെൻ്റ്‌ലിയുമായി മുംബൈ നഗരത്തിലൂടെ രൺബീർ കപൂർ കറങ്ങാൻ ഇറങ്ങിയത് വൈറലായി മാറിയിരുന്നു. ഈ കാറിന് മുന്നിൽ ആരാധകർ കൂട്ടം കൂടിയിരുന്നു. കൂടാതെ സെൽഫിയെടുക്കാനും വലിയ കൂട്ടമാണ് ഉണ്ടായത്. ഇതോടെ അസ്വസ്ഥനായി നോക്കുന്ന രൺബീറിൻറെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രൺബീർ തൻ്റെ ആപ്പാർട്ട്മെൻറിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

തന്റെ കാറിന്റെ പിന്നാലെ ഓടി വരുന്നവരോട് മുൻ സീറ്റിൽ ഇരിക്കുന്ന രൺബീർ അങ്ങനെ ചെയ്യരുത് എന്നാണ് പറയുന്നത് കാണാം. എന്താണ് ചെയ്യുന്നതെന്ന് കൈ ആം​ഗ്യത്തിലൂടെ താരം ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അടുത്തിടെയാണ് ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടി വി8 രൺബീർ സ്വന്തമാക്കിയത്.

ഈ ബ്രിട്ടീഷ് ആഡംബര കാറിൻ്റെ ഓൺ-റോഡ് വില ഏകദേശം 6 കോടി രൂപയാണ്. ഞായറാഴ്ചയാണ് രൺബീറും ഭാര്യ ആലിയ ഭട്ടും പുതിയ കാറിൽ മുംബൈ നഗരത്തിൽ കറങ്ങിയത്. താര ദമ്പതികളും ന​ഗരത്തിലെ കറക്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

Ajay Soni