Film News

ഏറ്റവും സമ്പന്നയായ സ്റ്റാർ കിഡായി മാറാൻ രാഹ! അച്ഛനും അമ്മയും നൽകാൻ പോകുന്ന സമ്മാനം ഞെട്ടിക്കുന്നത്

ബോളുവുഡിലെ താപപൊലിമ ഏറെയുള്ള കുടുംബമാണ് രൺബീറിന്റേത്. ഭാര്യ ആലിയ ഭട്ട്, അമ്മ നീതു കപൂർ എന്നിവർ അടുത്തിടെ മുംബൈയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അവരുടെ നിർമ്മാണത്തിലുള്ള ബം​ഗ്ലാവിൽ എത്തിയിരുന്നു. ഇപ്പോൾ ഈ ബം​ഗ്ലാവിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് പുറത്ത് വരുന്നത്. രൺബീർ നിർമ്മിക്കുന്ന ഈ ബംഗ്ലാവ് ഒരു വയസ്സുള്ള മകൾ രാഹാ കപൂറിൻറെ പേരിലാണെന്നാണ് റിപ്പോർട്ട്.

പുതിയ ബംഗ്ലാവ് നിർമ്മാണത്തിന് 250 കോടിയാണ് ചിലവ് പ്രതീക്ഷിച്ചിട്ടുള്ളത്. ഷാരൂഖ് ഖാൻറെ മന്നത്ത്, അമിതാഭ് ബച്ചൻറെ ജൽസ എന്നിവയെ മറികടന്ന് മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവായി ഇത് മാറുമെന്നും ബോളിവുഡ് ലോകത്ത് സംസാരമുണ്ട്. ഇതോടെ കപൂർ കുടുംബത്തിലെ ഇളയ അംഗമായ രാഹാ ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികയായി മാറും. സ്വപ്‌ന ഭവനം നിർമ്മിക്കാൻ രൺബീറും ആലിയയും തുല്യമായാണ് പണം ചെലവാക്കിയത്.

ഈ കൂറ്റൻ ബംഗ്ലാവിന് പുറമേ ആലിയയ്ക്കും രൺബീറിനും ബാന്ദ്ര ഏരിയയിൽ നാല് ഫ്‌ളാറ്റുകളും ഉണ്ട്. അതിൻറെ മൂല്യം 60 കോടിയിലധികം വരും.
എന്നാൽ, നികുതി നൽകുന്നതിൽ നിന്നും ഇളവ് ലഭിക്കാനാണ് മകളുടെ പേരിൽ രൺബീറും ആലിയയും ബംഗ്ലാവ് നിർമ്മിക്കുന്നതെന്നും ചില ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.

Ajay Soni