ചെറിയ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പിന്നീട് ബോളിവുഡിലെ മുൻനിര നായികയായി മാറിയ താരമാണ് റാണി മുഖർജി. തുടർന്ന് ബോളിവുഡിലെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം അഭിനയിയ്ക്കുവാൻ താരത്തിന് സാധിച്ചു. എന്നാൽ വിവാഹത്തോടെ താരം അഭിനയ രംഗത്ത് നിന്നും ചെറിയ ഒരു ഇടവേള എടുക്കുകയായിരുന്നു. ബോളിവുഡ് സംവിധായകൻ ആദിത്യ ചോപ്രയെ ആണ് താരം വിവാഹം കഴിച്ചത്. ഇന്നിപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്തേയ്ക്ക് തിരികെ വന്നിരിയ്ക്കുകയാണ്. എന്നാൽ ഇന്നിപ്പോൾ ചർച്ചയായി മാറിയിരിയ്ക്കുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്. അഭിമുഖത്തിനിടയിൽ കുടുംബ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറൽ ആയിരിയ്ക്കുന്നത്.“ഭർത്താവായ ആദിത്യയോട് വര്‍ക്കിനെ കുറിച്ചോ എനിക്കൊരു വേഷം അഭിനയിക്കാന്‍ തരണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. രണ്ടാമതൊരു കുഞ്ഞിനെ കൂടി എപ്പോള്‍ തരും എന്ന് മാത്രമേ എനിക്ക് അദ്ദേഹത്തോട് ചോദിക്കാന്‍ സാധിക്കുകയുള്ളു. ആ ബസ് എനിക്ക് നഷ്ടപ്പെട്ടെന്ന് തോന്നുന്നത് കൊണ്ട് വലിയൊരു കുടുംബം ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചെന്ന് വരില്ല. വളരെ കാലം മുന്‍പ് തന്നെ ഞാന്‍ അതിന് വേണ്ടി ശ്രമിക്കണമായിരുന്നു. പക്ഷേ ഇപ്പോള്‍ വേണമെങ്കിലും രണ്ടാത്തെ കുട്ടിയ്ക്ക് വേണ്ടി എനിക്ക് ശ്രമിക്കാവുന്നതാണ്. ആദിത്യന് ഇപ്പോള്‍ നന്നായി ബംഗാളി മനസിലാക്കാന്‍ സാധിക്കും. അയാള്‍ക്ക് ആ ഭാഷ പൂര്‍ണമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അയാള്‍ക്ക് മുറിഞ്ഞ് മുറിഞ്ഞ് ബംഗാളി സംസാരിക്കും. അദ്ദേഹത്തിന് ഭാഷ നന്നായി അറിയാം. സംസാരിക്കുന്നുണ്ടെങ്കിലും ആ ഒരു ഒഴുക്കില്ല. എന്റെ അമ്മ കാരണം മകള്‍ നന്നായി ബംഗാളി ഗാനം വരെ ആലപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. എന്റെ കുഞ്ഞിന് വേണ്ടി ഞാനെടുത്ത രണ്ട് വര്‍ഷത്തെ ഇടവേളയാണത്. ഞാന്‍ സിനിമ ചെയ്യുന്നില്ലെന്ന് എന്റെ സംവിധായകനോട് പറഞ്ഞു. ഞാന്‍ കുറച്ച് കൂടി വളരണമായിരുന്നു. ഞങ്ങള്‍ സമയത്തിന് ചുറ്റും പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അഭിനയിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു. എന്നാല്‍ ഹിച്ച്കിയുടെ ആദ്യ ദിവസം എനിക്ക് വളരെ എളുപ്പമായിട്ടാണ് തോന്നിയത്. ഞാന്‍ ഇതാണെന്ന കാര്യം ഒരിക്കലും മറന്ന് പോവരുതെന്ന് ആ നിമിഷം താന്‍ ചിന്തിച്ച് പോയി.” എന്നായിരുന്നു റാണി മുഖർജി അഭിമുഖത്തിനിടയിൽ പറഞ്ഞത്.