Categories: Film News

ബോക്സ് ഓഫീസ് മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രചയിതാവ് ആണ് രഞ്ജൻ പ്രമോദ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് താരം ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. താൻ സ്വന്തമായി തിരക്കഥ എഴുതിയ ആദ്യ ചിത്രം പരാജയം ആയിരുന്നെങ്കിലും അതിനു ശേഷം എഴുതിയ ചിത്രമായ മീശമാധവൻ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ലാൽ ജോസും രഞ്ജൻ പ്രമോദും ഒന്നിച്ച ഈ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട്ട ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ തന്നെയാണ് സ്ഥാനം നേടിയിരിക്കുന്നത്. അതിനു ശേഷം രഞ്ജൻ തിരക്കഥ എഴുതിയ ചിത്രങ്ങൾ എല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തവയാണ്. ഏഴു വർഷങ്ങൾക്ക് മുൻപ് ആണ് താരത്തിന്റെ അവസാന ചിത്രം ഇറങ്ങിയത്.

ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഓരോ ചിത്രങ്ങളും ഓരോ പരീക്ഷണങ്ങൾ ആയിരുന്നു. എന്ത് പരീക്ഷണം നടത്തിയാലും എന്റെ ലക്‌ഷ്യം ബോക്സ് ഓഫീസ് മാത്രമായിരുന്നു. സിനിമ വിജയമാണോ അല്ലിയോ എന്നൊന്നും ഞാൻ നോക്കാറില്ല. ബോക്സ് ഓഫീസിൽ വിജയം നേടാറുണ്ടോ എന്ന് മാത്രമാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. എനിക്ക് കിക്ക് തരുന്നതും ബോക്സ് ഓഫീസ് വിജയം മാത്രമാണ് എന്നും രഞ്ജൻ പറയുന്നു. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഒന്നും ഇല്ല. എന്നാൽ സിനിമാ ഇറങ്ങാൻ കുറച്ച് പ്രയാസം ആയിരുന്നു. താരങ്ങളെ വെച്ച് സിനിമ എടുക്കുമ്പോൾ താരമൂല്യം കൊണ്ട് സിനിമ ഇറങ്ങും.

എന്നാൽ ഈ താരമൂല്യം ഗുണം ചെയ്യുന്നത് ആദ്യ ദിവസം മാത്രമായിരിക്കും. പിന്നീട് സിനിമ ഓടണം എങ്കിൽ കഥ നന്നായിരിക്കണം. പലരും ചോദിക്കാറുണ്ട് മീശമാധവനും നരനും ഒക്കെ രണ്ടാം ഭാഗം ഉണ്ടോ എന്ന്.രണ്ടാം ഭാഗം വരണമെങ്കിൽ ആദ്യ ഭാഗത്തിൽ തന്നെ നമ്മൾ എന്തെങ്കിലും ഒരു സൂചന നൽകണം. അന്നൊക്കെ സീക്വൻസ് അതികം ഇറങ്ങാതെ സമയം ആയിരുന്നു. അത് കൊണ്ട് തന്നെ അങ്ങനെ ഒന്നും ഈ ചിത്രത്തിൽ കൊടുത്തിരുന്നില്ല എന്നും രഞ്ജൻ പറഞ്ഞു. ഇപ്പോൾ മമ്മൂട്ടി കമ്പനിക്ക് വേണ്ടിയാണ് ഒരു സിനിമ എഴുതിക്കൊണ്ടിരുന്നത് എന്നും അതും ഒരേ ഒരു ലക്‌ഷ്യം ബോക്സ് ഓഫീസിൽ തന്നെ ആണെന്നുമാണ് രഞ്ജൻ പ്രമോദ് പറയുന്നത്.

Devika Rahul