നന്നായി ആസ്വദിച്ച് ചെയ്ത സിനിമ ആയത് കൊണ്ട് ആ രംഗങ്ങൾ ഒക്കെ മനോഹരമായി ചെയ്യാൻ കഴിഞ്ഞു!

ജോരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് രഞ്ജിനി. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി എത്തി പ്രേഷകരുടെ മനം കവർന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വർഷങ്ങൾ നീണ്ട ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് താൻ അഭിനയിച്ച ചിത്രം എന്ന സിനിമയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. മോഹൻലാലിനെയും ചിത്രയെയും നായിക നായകന്മാർ ആക്കി പ്രിയദർശൻ ഒരുക്കിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ചിത്രം. ശ്രീനിവാസൻ, നെടുമുടി വേണും, സുകുമാരി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിന്റെ കുറിച്ച് ഇപ്പോൾ രഞ്ജിനി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ,

അന്ന് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് എനിക്ക് മലയാള ഭാഷ ഒട്ടും വശം ഇല്ലായിരുന്നു. എനിക്ക് വേണ്ടി ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന ഗോപാലകൃഷ്ണൻ സാർ ആയിരുന്നു ഓരോ രംഗങ്ങളും എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നത്. സാറിനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കാരണം സാർ എനിക്ക് വേണ്ടി അത്രത്തോളം കഷ്ട്ടപെട്ടു. ഓരോ രംഗങ്ങളും വളരെ ക്ഷമയോടെ എനിക്ക് മനസ്സിലാകുന്നത് വരെ ആണ് സാർ പറഞ്ഞു തന്നത്. ഒരിക്കൽ പോലും സാർ എന്നോട് ഒരു നീരസം കാണിച്ചിട്ടില്ല. ഓരോ ഡയലോഗുകളും അത് പറയേണ്ടി സാഹചര്യങ്ങളെ കുറിച്ചുമെല്ലാം ഒരു ഔട്ട്ലൈൻ തന്നു.

അതിൽ മോഹൻലാലിനെ ചീത്ത പറയുന്ന ചില രംഗങ്ങൾ ഉണ്ട്. അതൊക്കെ വളരെ മനോഹരമായി ചെയ്യാൻ എനിക്ക് കഴിഞ്ഞു. പട്ടി, തെണ്ടി തുടങ്ങിയ വിളികൾ ഒക്കെ വളരെ പെട്ടന്ന് തന്നെ വഴക്കത്തോടെ പറയാൻ ഞാൻ പഠിച്ചെടുത്തു. ഒരു പക്ഷെ അതായിരിക്കാം ആ രംഗങ്ങൾ ഒക്കെ മനോഹരമായി ചെയ്യാൻ എനിക്ക് കഴിഞ്ഞത്. ചിത്രം ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു ചിത്രമാണ്. ഒരുപക്ഷെ ഞാൻ അത്രത്തോളം ആസ്വദിച്ച് ചെയ്ത മറ്റൊരു സിനിമ കാണില്ല എന്ന് തന്നെ പറയാം.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

14 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

15 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

16 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

18 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

19 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

20 hours ago