ആ ക്ലിപ്പ് അവിടെ കിടക്കട്ടെ, നല്ല രസമല്ലേ അത് കാണാൻ!

മലയാളികളുടെ മനസ്സിൽ ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ വളരെ വേഗത്തിൽ കടന്നു വരുന്ന ഒരു മുഖമാണ്  രഞ്ജിനി ഹരിദാസിന്റേത്. പ്രേഷകരുടെ ഏറ്റവും  പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയംകൊണ്ടാണ് രഞ്ജിനി മലയാളി പ്രേഷകരുടെ മനസ് കീഴടക്കിയത്.അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. രഞ്ജിനി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയപ്പോഴേക്കും താരത്തിനോടുള്ള മതിപ്പ് ഇരട്ടിയായി. നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ മടി കാണിക്കാത്ത രഞ്ജിനി നിരവധി വിമര്‍ശനങ്ങള്‍ക്കിടയായിട്ടുണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം നല്ല മറുപടിയും രഞ്ജിനി നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജിനി പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ എല്ലാം ശ്രദ്ധയമാകാറുണ്ട്.

ഇപ്പോൾ തന്നെ കുറിച്ച് പ്രചരിക്കുന്ന മോശമായ ഒരു കാര്യത്തെ വളരെ കൂളായി നേരിടുന്ന രഞ്ജിനിയുടെ ഒരു വീഡിയോ ആണ്പ്രചരിക്കുന്നത്. കൈരളി ടീവിയിൽ നാദിർഷ അവതരിപ്പിക്കുന്ന ഒരു ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോൾ ആണ് കാണികളിൽ ഒരാൾ രഞ്ജിനിയോട് ഒരു വീഡിയോയെ കുറിച്ച് ചോദിച്ചത്. രഞ്ജിനിയുടേത് എന്ന പേരിൽ ഒരു എം എം എസ് വീഡിയോ പ്രചരിക്കുന്നുണ്ടല്ലോ. ആ വീഡിയോയെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് എന്നാണ് പ്രേക്ഷകരിൽ ഒരാൾ ചോദിച്ചത്. സംവിധായകന്റെ മുന്നിൽ ശരീരം തുറന്ന് കാണിക്കുന്ന രഞ്ജിനി ഹരിദാസ് എന്ന പേരിൽ ആണ് ആ വീഡിയോ പ്രചരിച്ചത്. ആ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും അത് ഞാൻ അല്ല എന്ന്. കാരണം അതിലെ പെൺകുട്ടിക്ക് ദൈവം വാരി കോരി കൊടുത്തിട്ടുണ്ട്. എന്നാൽ എനിക്ക് അങ്ങനെ അല്ല എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാകുമല്ലോ.

ഏതോ റോസ് അറബി പെൺകുട്ടി ആണ് അതെന്ന് തോന്നുന്നു. ആ വീഡിയോ പ്രചരിച്ച സമയത്ത് ഒരുപാട് പേര് എന്നെ വിളിച്ചിരുന്നു. ഞാൻ ഉണ്ടനെ ഗൂഗിൾ ചെയ്തു നോക്കി. എനിക്ക് ഇതിന്റെ സത്യാവസ്ഥ എന്റെ അമ്മയെയും സഹോദരനെയും ബോധ്യപ്പെടുത്തണം എന്നെ ഉണ്ടായിരുന്നുള്ളു. അവർക്ക് അത് ഞാൻ അല്ല എന്ന് ബോധ്യമായി. പിന്നീട് ഞാൻ തിനെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും രഞ്ജിനി പറഞ്ഞു.

 

 

 

 

 

 

 

 

 

Devika Rahul