നടിയാണെന്ന് അറിയാതെയാണ് അദ്ദേഹം എന്നെ പ്രണയിച്ചത്

Follow Us :

നിരവധി ആരാധകർ ഉള്ള താരമാണ് രഞ്ജിനി. ഒരു കാലത്ത് നിരവധി സിനിമകളുടെ ഭാഗമായ താരം ആരാധകരെയും സ്വന്തമാക്കിയിരുന്നു. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ആരാധകർ ആയിരുന്നു ഒരു കാലത്ത് രഞ്ജിനിക്ക് ഉണ്ടായിരുന്നത്. എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ സജീവമായി നിന്ന് എങ്കിലും പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. വർഷങ്ങൾക്ക് ഇപ്പുറം റിങ് മാസ്റ്റർ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. രഞ്ജിനിയെ വർഷങ്ങൾക്ക് ശേഷം സ്‌ക്രീനിൽ കണ്ടതിന്റെ ആവേശത്തിൽ ആയിരുന്നു ആരാധകരും.

ഇപ്പോഴിതാ തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്നു പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു ഞാൻ പിയറുമായി പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട പ്രണയമായി മാറുകയായിരുന്നു. വിവാഹത്തിനെ കുറിച്ചും പിയറിനെ കുറിച്ചും ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർക്കും അതിൽ എതിർപ്പ് ഇല്ലായിരുന്നു. കാരണം ഞാൻ പക്വതയോടെ എടുത്ത തീരുമാനം ആയിരുന്നു എന്റെ വിവാഹം. അത് കൊണ്ട് തന്നെ ഞാൻ ആലോചിച്ച് മാത്രമേ അങ്ങനെ ഒരു തീരുമാനം എടുക്കു എന്ന് അവർക്ക് ഉറപ്പ് ഉണ്ടായിരുന്നു. അമ്മയും സഹോദരങ്ങളുമാണ് പീയറിന്റെ വീട്ടിൽ ഉണ്ടായിരുന്നത്.

പരിചയപ്പെട്ടപ്പോഴും പ്രണയത്തിൽ ആയപ്പോഴും ഒക്കെ ഞാൻ അഭിനേത്രി ആയിരുന്നു എന്ന് പിയറിന് അറിയില്ലായിരുന്നു. അഭിനയത്തിലേക്ക് തിരിച്ച് വരണമെന്ന് എനിക്കും താൽപ്പര്യം ഇല്ലായിരുന്നു. കാരണവും പഠിച്ച് സർട്ടിഫിക്കേറ്റ് വാങ്ങിച്ചത് കൊണ്ട് തന്നെ അങ്ങനെ ഒരു ജോലി കിട്ടി. സെറ്റിൽ ആയിട്ട് മതി കുഞ്ഞുങ്ങൾ എന്നാണ് ആയിരുന്നു തങ്ങളുടെ തീരുമാനം. ഇപ്പോൾ സെറ്റിൽ ആയി. അത് കൊണ്ട് തന്നെ കുട്ടികൾക്ക് വേണ്ടി ഉള്ള പ്ലാനിങ്ങിൽ ആണ് ഇപ്പോൾ തങ്ങൾ എന്നുമാണ് രഞ്ജിനി പറയുന്നത്.