ആ കാരണത്താൽ കമൽ ഹാസന്റെ ചിത്രവും സുവ്വലക്ഷ്മിക്ക് നഷ്ട്ടപെട്ടു

ഒരു കാലത്ത് തമിഴ് സിനിമയിൽ സജീവമായി നിന്ന നായികയായിരുന്നു സുവ്വലക്ഷ്മി. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം തൊണ്ണൂറ് കാലഘട്ടത്തിൽ ആണ് തമിഴ് സിനിമ ലോകത്ത് സജീവമായി നിന്നത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. സ്വാഭാവികമായ അഭിനയം മാത്രമായിരുന്നില്ല ശാലീനത നിറഞ്ഞ സൗന്ദര്യവും സുവ്വലക്ഷ്മിയെ മറ്റു നായികമാരിൽ നിന്നു വ്യത്യസ്ത ആക്കിയിരുന്നു. അതെ സമയം ആ സമയത്ത് തമിഴിൽ അഭിനയിച്ചിരുന്ന നായിക നടികൾ എല്ലാം തങ്ങളുടെ ഗ്ലാമറസ് കാണിക്കാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. എന്നാൽ സുവ്വലക്ഷ്മി അതിൽ നിന്നെല്ലാം വ്യത്യസ്ത ആയിരുന്നു. കുറച്ച് കാലം മാത്രമാണ് താരം തമിഴ് സിനിമയിൽ സജീവമായി നിന്നത്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു കാലത്ത് തമിഴ് സിനിമയിൽ സജീവമായി നിന്ന താരമാണ് സുവ്വലക്ഷ്മി. ഒരു ശാലീന പെൺകുട്ടി എന്ന് തന്നെ സുവ്വലക്ഷ്മിയെ പറയാം. സാരി ആയിരുന്നു മിക്ക സിനിമകളിലും സുവ്വലക്ഷ്മിയുടെ വേഷം. ഗ്ലാമറസ് വേഷങ്ങൾ ചെയ്തുകൊണ്ട് നായികമാർ സജീവമായി നിന്ന സമയത്ത് ആയിരുന്നു സുവ്വലക്ഷ്മി ഇത്തരം വേഷങ്ങൾ മാത്രം ധരിച്ച് കൊണ്ട് എത്തിയത്. എന്തിന് വേണ്ടിയും ഗ്ലാമറസായി അഭിനയിക്കാൻ സുവ്വലക്ഷ്മി തയാറായിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഗ്ലാമർ പ്രദർശനത്തിന് വലിയ പ്രാധാന്യമുള്ള കാലമായിരുന്ന് അത്.

ആ കാരണത്താൽ കമൽ ഹാസൻ ചിത്രം പോലും സുവ്വലക്ഷ്മിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. നടൻ കാർത്തിക്കിന്റെ പ്രണയ വലയിൽ പോലും സുവ്വലക്ഷ്മി വീണില്ല എന്നതാണ് ശ്രദ്ധേയം. ആ സമയത്ത് ഉണ്ടായിരുന്ന മിക്ക നടിമാരെയും തന്റെ പ്രണയത്തിൽ വീഴ്‌ത്തുന്ന നടൻ ആയിരുന്നു കാർത്തിക്ക്. എന്നാൽ സുവ്വലക്ഷ്മി മാത്രമാണ് അന്നത്തെ കാർത്തിക്കിന്റെ പ്രണയ വലയിൽ വീഴാതെ പോയ ഏക നടി. ഗ്ലാമർ വേഷങ്ങൾ സ്വീകരിക്കാതിരുന്നത് കൊണ്ട് തന്നെ സുവ്വലക്ഷ്മിയ്ക്ക് കരിയറിൽ ചില പരാചയങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ശേഷം വിവാഹിത ആയ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.