Categories: Film News

മേക്കപ്പില്ലാതെ മലയാള സിനിമയിൽ കാണാൻ ഭംഗിയുള്ള നടൻ അദ്ദേഹം മാത്രമാണ്; മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി

മലയാള സിനിമയിൽ നിരവധി താരങ്ങൾക്ക് മേക്കപ്പ് ചെയ്യുന്ന ആളാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി, ഇപ്പോൾ മേക്കപ്പില്ലാതെ സിനിമയിൽ കാണാൻ ഭംഗിയുള്ള നടനെ കുറിച്ചും, ചില ആർട്ടിസ്റ്റുകളുടെ ഭംഗി സിനിമക്ക് പറ്റില്ലെന്നും തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ മലയാള സിനിമയിൽ ഒട്ടുമിക്ക നടന്മാർക്കും മേക്കപ്പ് ചെയ്യ്തിട്ടുണ്ട് എന്നാൽ മേക്കപ്പില്ലാതെ സിനിമയിൽ കാണാൻ ഭംഗിയുള്ള നടൻ ജഗതി ശ്രീകുമാർ ആണ് കാരണം

അദ്ദേഹത്തിന്റെ സ്കിൻ ടോൺ അത്ര നല്ലതാണ് , സിനിമയിൽ കാണുന്ന കളർ അല്ല അദ്ദേഹത്തിന്, ഒരുതരം നല്ല കളർ ആണ്, നല്ല ഭംഗിയുള്ള കളർ ആണ് ഒട്ടു മിക്ക സിനിമകൾക്കും അദ്ദേഹത്തിന്റെ കളർ മാച്ചാണ് എന്നാൽ ചില ആർട്ടിസ്റ്റുകൾക്ക് ഭംഗി യുണ്ടാകും എന്നാൽ ചില സിനിമകൾക്ക് അത് യോജ്യമല്ല, ഇപ്പോൾ മമ്മൂക്കയുടെ സ്കിൻ ടോൺ ടാൻ ചെയ്യ്തതാണ്, ഒരുപാട് സിനിമകളിൽ അങ്ങനെ ചെയ്‌യേണ്ടി വന്നിട്ടുണ്ട് രഞ്ജിത്ത് പറയുന്നു

ചില നടന്മാർക്ക് അത്ര ബ്രൈറ്റ്നസ് ആവശ്യമില്ല, ആട് ജീവിതത്തിൽ നജീബ് മരുഭൂമിയിൽ വന്നതിനു ശേഷമാണ് കറുക്കുന്നത്, നാട്ടിൽ ഷൂട്ട് ചെയ്യുമ്പോൾ കുറച്ചു ഡൾ ആണ്. ഇദ്ദേഹത്തിന്റെ ജോലി മണൽ വാരൽ ആണ് അപ്പോൾ അയാൾ ഇരുണ്ടിരിക്കും ഒപ്പം ക്ഷീണിതനും രഞ്ജിത്ത് പറയുന്നു

 

Suji