ഹോട്ടലിൽ വെച്ച് കണ്ടാൽ ഞാൻ അവിടെ ആയിരുന്നു എന്നാണ് പലരുടെയും ധാരണ

Follow Us :

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി ശ്രദ്ധ നേടാൻ കഴിഞ്ഞ രഞ്ജു രഞ്ജിമാർ കരിയറിൽ തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും പോലും തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോകാത്ത വ്യക്തിയാണ്. ഇപ്പോഴിതാ തന്നെക്കുറിച്ച് വരുന്ന അനാവശ്യ സംസാരങ്ങളെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പം നിന്നപ്പോൾ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചുമൊക്കെയുള്ള രഞ്ജു രഞ്ജിമാറിന്റെ പ്രതികരണമാണ് വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയോടാണ് രഞ്ജുവിന്റെ പ്രതികരണം. ഹോട്ടലിൽ വെച്ച് കാണുമ്പോഴുള്ള ചില ആളുകളുടെ മോശം ചിന്തകളെപ്പറ്റിയും രഞ്ജു രെന്ജിമാർ പറയുന്നു. ലുലു മാരിയറ്റിൽ തനിക്ക് മെമ്പർഷിപ്പുണ്ട്. ടോക്കൺ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ അവിടെ പോയി കോഫി കുടിക്കുകയോ ഡിന്നറിന് പോവുകയോ ഒക്കെ ചെയ്യാറുമുണ്ട് എന്നും രഞ്ജു പറയുന്നു. ചിലപ്പോൾ അവിടെ വെച്ച് ഏതെങ്കിലും ആർട്ടിസ്റ്റിനെ കാണും. നമ്മൾ അവിടെ നിന്ന് അവരോട് വിശേഷങ്ങൾ പറയും. ഇത് കാണുന്ന ആൾക്കാരുടെ വിചാരം ഞങ്ങൾ രണ്ട് പേരും കൂടിയാണ് അവിടെ പോയതെന്നാണ്. രഞ്ജു രഞ്ജിമാർ അവിടെ ഉണ്ടായിരുന്നു.

അവർ ഇന്നലെ അവിടെ ആയിരുന്നെന്ന് തോന്നുന്നു എന്നൊക്കെ പറയും. ഹയാത്തിന്റെ മാനേജർ നിർബന്ധിച്ച് തന്നെ മെമ്പർഷിപ്പ് എടുപ്പിച്ചതാണ്. എന്നാൽ പക്ഷെ ഒരു വർഷത്തെ തന്റെ മെമ്പർഷിപ്പ് നഷ്ടപ്പെട്ടു. താൻ അവിടെ പോകാറെ ഇല്ലായിരുന്നു. മെമ്പർഷിപ്പ് പുതുക്കിയപ്പോൾ ഫ്രീയായിട്ട് കിട്ടുന്ന കൂപ്പണുകളെങ്കിലും ഉപയോഗിക്കൂ എന്ന് അവർ തന്നോട് പറഞ്ഞു. അങ്ങനെ താൻ അവിടെ പോയി. ഒറ്റയ്ക്കാണ് താൻ പോയത്. അവിടെ തനിക്ക് പരിചയമുള്ള ഒരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. അയാൾ ഗ്യാങ്ങായി വന്നതാണ്. താൻ ഫുഡ് കഴിച്ച് പുറത്ത് ഇരിക്കുന്ന സമയത്ത് പുള്ളി വന്നു കുറേ നേരം തങ്ങൾ വർത്തമാനം പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ലുലു മാളിൽ പോയപ്പോൾ താൻ അവിടെ വെച്ച് കണ്ടിരുന്നു, നിങ്ങൾ കുറേ നാളായോ തുടങ്ങിയിട്ട് എന്നൊരാൾ തന്നോട് ചോദിച്ചു എന്നാണ് രഞ്ജു പറയുന്നത്. എന്നാൽ പക്ഷെ താനിത്തരം സംസാരങ്ങളൊന്നും കാര്യമാക്കാറില്ലെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. സാമൂഹിക വിഷയങ്ങളിലും രഞ്ജു രഞ്ജിമാർ തന്റെ അഭിപ്രായം പറയാറുണ്ട്. സിനിമാ ലോകത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും രഞ്ജു മടിക്കാറില്ല. നടി ആക്രമിക്കപ്പെട്ട കേസ് എടുത്ത് നോക്കിയാൽ തനിക്ക് വ്യക്തമായി കാതിൽ കേട്ടതും കണ്ണിൽ കണ്ടതുമായ കാര്യങ്ങളേ താൻ പറഞ്ഞിട്ടുള്ളൂ.

അധികമായി അതിൽ താൻ ഒന്നും ചേർത്തിട്ടില്ല. ചേർക്കേണ്ട ആവശ്യം തനിക്കില്ല. പതിനൊന്ന് വർഷത്തോളം താൻ ഒരു വീട്ടിൽ താമസിച്ച സ്ഥലമാണ് ആലുവ. തനിക്കറിയാവുന്ന കാര്യങ്ങളെ താൻ പറഞ്ഞിട്ടുള്ളൂ. തനിക്കൊരിക്കലും ആരെയും ഫേവർ ചെയ്യേണ്ട കാര്യം ഇല്ല. അതുകൊണ്ട് തനിക്ക് നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ. ഒരുപാട് വർക്കുകൾ അത് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. തനിക്ക് ഭീഷണി വന്നിട്ടുണ്ട്. അത് കേസുമായി ബന്ധപ്പെട്ടാണോ അതോ ഇതുമായി കണക്ട് ചെയ്യാൻ പുറത്തിരിക്കുന്ന ആരെങ്കിലും ചെയ്തതാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. അവന്റെ കൂടെ താൻ ആ ഹോട്ടലിലായിരുന്നു, ഇവന്റെ കൂടെ ഈ ഹോട്ടലിലായിരുന്നു എന്ന് ആരെങ്കിലും അനാവശ്യം പറയുമെങ്കിലും താൻ അബോർഷൻ ചെയ്തതിന്റെ റെക്കോഡുകൾ കൊണ്ട് വരില്ലല്ലോ. നാളെ ഒരു കുഞ്ഞിനെയും കൊണ്ട് ആരുടെ വീടിന് മുമ്പിലും പോയി താൻ നിൽക്കില്ല. അത്തരം സാധ്യതകളില്ലെന്ന് തെളിഞ്ഞെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

Renju Renjimar2
Renju Renjimar2

അതേസമയം ട്രാൻസ് വിഭാഗത്തിൽ നിന്നും കേരളത്തിന്റെ മുഖ്യധാരയിലേക്ക് ഉയരാൻ കഴിഞ്ഞ ചുരുക്കം വ്യക്തികളിലാെരാളാണ് രഞ്ജു രഞ്ജിമാർ. തന്റെ കമ്മ്യൂണിറ്റിയിലെ പല വിഷയങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചിട്ടുണ്ട്. ട്രാൻസ് വ്യക്തികൾ പ്രണയത്തിന്റെ ചതിക്കുഴിയിൽ വീഴരുതെന്ന് രഞ്ജു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് വന്ന പലരുടെയും പ്രണയാർഭ്യത്ഥന ഞാൻ ശരിക്കും സ്ത്രീ ആയോ, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീ ആണോ എന്നറിയാനുള്ള പരീക്ഷണം മാത്രമായിരുന്നുവെന്ന് നേരത്തെ തന്നെ രെഞ്ചു രെന്ജിമാർ പറഞ്ഞിരുന്നു.