Film News

വാർത്തകൾ സത്യം! രൺവീറും, ദീപികയും മാതാപിതാക്കൾ ആകുന്നു, സന്തോഷ് വാർത്തയുമായി താരങ്ങൾ

ബോളിവുഡ് താര ദമ്പതികൾ ആയ രൺവീർ സിങ്ങും, ദീപിക പദുകോണും മാതാപിതാക്കൾ ആകുന്നു, ഈ സന്തോഷ വാർത്ത ഇപ്പോൾ താരങ്ങൾ തന്നെയാണ് പങ്കുവെച്ചത്, സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്, കുഞ്ഞുടുപ്പിൻെറയും, ഷൂസിന്റെയും, ബലൂണിന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താര ദമ്പതികൾ ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്, താരങ്ങളുടെ ഈ സന്തോഷ വാർത്തക്ക് നിരവധി ആരാധകരും സെലിബ്രെറ്റികളുമാണ്  ആശംസകളുമായി എത്തുന്നത്.

സെപ്റ്റംബറോടു കൂടി കുഞ്ഞിന്റെ ജനനം ഉണ്ടാകുമെന്നും പങ്കുവെച്ചു, എന്നാൽ ഈ വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, എന്നാൽ അത് സത്യമാണോ എന്ന് ഇരുവരും പ്രതികരിച്ചിരുന്നില്ല, ഇപ്പോൾ ആരാധകരുടെ ആ സംശയം മാറ്റിക്കൊണ്ടാണ് ഇരുവരും ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്,

ദീർഘ നാളത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ഇരുവരും വിവാഹം കഴിച്ചത്, ദീപികയുടെ ഫൈറ്റർ ആണ് അവസാനം റിലീസ് ചെയ്യ്ത ചിത്രം, റോക്കി ഓർ റാണി കി പ്രേം ആണ് രൺവീറിന്റെ അവസാനം റിലീസ് ചെയ്യ്ത ചിത്രം,

 

Suji