Categories: Film News

രൺവീർ സിംഗിനൊപ്പം ഷങ്കറിൻറെ ‘വേൽപാരി’;പാൻ ഇന്ത്യൻ ചിത്രം എത്തുക മൂന്ന് ഭാഗങ്ങളിൽ

തമിഴിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യ ചിത്രം എത്തുന്നു. തമിഴ് എഴുത്തുകാരൻ സു വെങ്കടേശൻ എഴുതിയ വേൽപാരി എന്ന നോവലിനെ ആസ്പമാക്കിയുള്ള ചിത്രമാണ് ഒരുങ്ങുന്നത് വെള്ളിത്തിരയിൽ വിസ്മയം തീർത്ത് സംവിധായകൻ ഷങ്കർ ആണ് സിനിമയൊരുക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ബോളിവുഡ് താരം രൺവീർ സിംഗാണ്.

സംഘകാലത്തിന്റെ അവസാന നാളുകളിൽ തമിഴ്‌നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന രാജാവ് ആയിരുന്നു വേൽപാരി.അദ്ദേഹം വേളിർ പരമ്പരയിലെ രാജാവ് ആയിരുന്നു. തന്റെ ആറ് വർഷത്തെ ഗവേഷണത്തിനൊടുവിൽ വികടൻ മാസികയിൽ 100 ആഴ്ചകളിലായാണ് വേൽപാരി എന്ന നോവൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.തുടർന്ന് ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ചു ഇതാണ് സംവിധായകൻ ഷങ്കർ സിനിമയാക്കുന്നത്.


ചിത്രം മൂന്ന് ഭാഗങ്ങളിലായി ഒരുക്കാനാണ് സംവിധായകന്റെ പദ്ധതി. 2023 മധ്യത്തോടെ സിനിമയുടെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും.ബിഗ് ബജറ്റിലാവും ഷങ്കറിൻറെ ‘വേൽപാരി’ ഒരുങ്ങുക. നേരത്തെ രൺവീറിനെ നായകനാക്കി 2021ൽ ഷങ്കർ ഒരു പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് നടന്നിരുന്നില്ല.അതേ സമയം കമലഹാസൻ നായകനാവുന്ന ഇന്ത്യൻ 2 വിന്റെ പണിപ്പുരയിലാണ് ഷങ്കർയ ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ എത്തും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഇന്ത്യൻ 2

Aiswarya Aishu