Film News

ബ്രഹ്‌മാസ്ത്ര 2 അണിയറയില്‍!! ‘ദേവ്’ന്റെ അച്ഛനായിട്ടെത്തുന്നത് രണ്‍വീര്‍ സിങ്

ബോളിവുഡിന്റെ പ്രിയ താരമാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. കഴിഞ്ഞ വര്‍ഷമിറങ്ങിയ താരത്തിന്റെ ഹിറ്റ് ചിത്രമായിരുന്നു ബ്രഹ്‌മാസ്ത്ര. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ സിനിമയുടെ രണ്ടാം ഭആഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായിട്ടാണ് ബ്രഹ്‌മാസ്ത്ര എത്തിയത്. അയാന്‍ മുഖര്‍ജിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ശ്രദ്ധേയമാകുന്നത്.
രണ്‍ബീര്‍ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ മാതാപിതാക്കളുടെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്. അച്ഛന്‍ കഥാപാത്രമായ ദേവിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് ആദ്യഭാഗം അവസാനിക്കുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് ദേവ് ആയിട്ടെത്തുന്നത്.

ബ്രഹ്‌മാസ്ത്ര 2 വിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. ‘വാര്‍ 2’ പൂര്‍ത്തിയാക്കിയ ശേഷമാകും അയാന്‍ മുഖര്‍ജി ബ്രഹ്‌മാസ്ത്ര2 വിന്റെ ചിത്രീകരണത്തിലേയ്ക്ക് കടക്കുക. ദേവ് എന്ന കഥാപാത്രമാകാന്‍ രണ്‍വീര്‍ സമ്മതം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 സെപ്തംബറിലാണ് ‘ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’ തിയ്യേറ്ററിലെത്തിയത്. ആലിയ ഭട്ട് ആയിരുന്നു ചിത്രത്തില്‍ നായികയായത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, ഷാരൂഖ് ഖാന്‍, മൗനി റോയി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായത്.

Anu B