മലപ്പുറത്ത് തേഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയിൽ

പോസ്കോ കേസിൽ ഇരയായ പെൺകുട്ടി മരിച്ച നിലയിൽ. മലപ്പുറം തേനിപാലത്തെ വാടക വീട്ടിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി വാടക വീട്ടിലാണ് ഈ പെൺകുട്ടി അമ്മയോടൊപ്പം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആണ് പെൺകുട്ടിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോലീസ് അടക്കം ഇവിടെ എത്തി നടപടി ക്രമം പൂർത്തി അയക്കുന്നുണ്ട്. അൽപസമയത്തിനകം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. കോഴിക്കോട് രാമനാട്ടുകര സ്വതേഷിയാണ് പെൺകുട്ടി. ഈ പെൺകുട്ടി മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിലും അതുപോലെ കോഴിക്കോട് ഫറോക് പോലീസ് സ്റ്റേഷൻ പരിധിയിലും നിരവധി പോസ്കോ കേസുകളിൽ ഇരയായിട്ടുള്ള പെൺകുട്ടിയാണ്. കൊണ്ടോട്ടിയിൽ കൂട്ട ബലാത്സംഘത്തിനടക്കം പെൺകുട്ടി ഇരയായിട്ടുണ്ട്. എന്നാൽ ഈ കേസുകളിൽ എല്ലാം തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് ചാർജ് ഷീറ്റ് അടക്കം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതാണ്.

കേസുകളുടെ നടപടികൾ ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ആണ് എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഏതായാലും ഈ സംഭവത്തിൽ കുടുംബത്തിന്റെ പ്രതികരണം അൽപ സമയത്തിനകം ലഭിക്കും. ഈ ആത്മഹത്യയുടെ അടക്കം പോലീസ് കേസെടുത്ത് അന്യൂഷണം ആരംഭിച്ചിട്ടുണ്ട്.

Rahul