വിനീതിന്റെ മകന് മോഹന്‍ലാലിനെ അറിയില്ല..!! അവന്‍ അപ്പുവിന്റെ ഫാനാണ്!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയായ ഹൃദയം റിലീസാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ, താരപുത്രന്‍ എന്ന ലേബല്‍ ഉണ്ടെങ്കിലും അതിന്റെ യാതൊരുവിധ തലക്കനവും ഇല്ലാത്ത വ്യക്തിയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹല്‍ലാല്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച സമയത്ത് പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ മകന്‍ വിഹാന്റെ പ്രിയപ്പെട്ട നടനാണ് പ്രണവ് എന്നും അവന് മോഹന്‍ലാലിനെ അറിയില്ലെന്നുമാണ് വിനീത് പറയുന്നത്. വിനീത് ശ്രീനിവാസന് രണ്ട് മക്കളാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് സമയത്ത് ഇരുവരും അച്ഛന്‍ നില്‍ക്കുന്ന സ്‌റ്റേജിലേക്ക് ഓടിക്കയറിയതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോകളായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. രണ്ടു വര്‍ഷത്തോളമായി ഹൃദയത്തിന്റെ വര്‍ക്കുകളാണ് എപ്പോഴും വീട്ടില്‍. ഹൃദയത്തിന്റെ സംഗീതം ഒരുക്കാന്‍ തുടങ്ങിയ സമയത്ത് താന്‍ തന്റെ ഫ്ളാറ്റിനോട് ചേര്‍ന്ന് മറ്റൊരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ ഒരു സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തിരുന്നു. ഹൃദയം സിനിമയുടെ വര്‍ക്ക് നടക്കുന്നതിനാല്‍ പ്രണവ് ഇടയ്ക്കിടെ വീട്ടില്‍ വരും. അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്.

വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല. അതേസമയം അപ്പു അങ്കിളിനെ അവന് നന്നായി അറിയാം. മാത്രമല്ല ഹൃദയം സിനിമ അപ്പു അങ്കിളിന്റേതാണ് എന്നാണ് അവന്‍ വിശ്വസിച്ചിരിക്കുന്നത്. തനിക്ക് അതില്‍ എന്തെങ്കിലും പങ്കുണ്ട് എന്ന് അവന്‍ വിശ്വസിക്കുന്നില്ല എന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു.

 

Aswathy