Film News

ഇപ്പോൾ സന്തുഷ്ട്ടമായ ജീവിതം നയിക്കുന്നു, വിവാഹം ഉടൻ ഉണ്ടാകില്ല; രശ്‌മികയും ,വിജയ് യും ലിവിങ് ടുഗെദറിൽ

രശ്മിക മന്ദാനയും ,വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.   ഇരുവരും  ഉടൻ വിവാഹിതരാകുമെന്നും,. ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടക്കുമെന്നുമായിരുന്നു ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്തകൾ. ഈ വാർത്തയോടും താരങ്ങൾ ഇതുവരെയും  പ്രതികരിച്ചിരുന്നില്ല. എന്നാൽ  പ്രണയത്തിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറുകയാണ് നടിയുടെ      പതിവ്.  എന്നാൽ   വിജയ് ദേവരകൊണ്ടയുമായി ലിവിംഗ് ടുഗെദറിലാണ് രശ്‌മിക   എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.  റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് വിജയ് യോടെ  ആരാധകർ  ചോദിച്ചപ്പോൾ നിങ്ങളെ  നിരാശപ്പെടുത്താനില്ലെന്നാണ് മറുപടി  പറഞ്ഞത്. താരങ്ങളുടെ അടുത്ത വൃത്തങ്ങൾ രണ്ടാളെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ  വൈറലാകുന്നത്.  ഇരുവരുടെയും വിവാഹം ഇത് അടുത്ത വൃത്തങ്ങൾ നിഷേധിക്കുകയും ചെയ്തു.

തങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നവരാണ് രണ്ട് താരങ്ങളും. ഇരുവർക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച്  ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. താരങ്ങൾ ഒരുമിച്ച് കഴിയുകയാണ്. സന്തുഷ്ടമായ  ബന്ധം മുന്നോട്ട് മുന്നോട്ട് പോകുന്നു എന്നതിൽ സംതൃപ്തരുമാണ്. ഇപ്പോൾ വിവാഹനിശ്ചയം നടത്തേണ്ട ആവശ്യമുണ്ടെന്ന് അവർക്ക് തോന്നുന്നില്ല. മാത്രവുമല്ല, അവരുടെ വർക്കിലേക്കാണ്  ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. അടുത്തൊന്നും ഇരുവരും വിവാഹത്തിലേക്ക് കടക്കില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം കഴിഞ്ഞയാഴ്ച്ച വിയറ്റ്നാമിൽ നിന്നുള്ള ചിത്രങ്ങൾ വിജയ് ദേവറക്കോണ്ട  സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ രശ്മികയും വിയറ്റ്നാമിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ  പങ്കുവെച്ചു. ഇതോടെ  രണ്ടു പേരും ഒന്നിച്ചാണന്ന്   ആരാധകർ   ഉറപ്പിച്ചു.

  ഇരുവരുടെയും പ്രണയബന്ധത്തെക്കുറിച്ച്  ബന്ധത്തെക്കുറിച്ച്  തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാറ് ബാലു പറഞ്ഞകാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു .
വിജയിയുടെ മാധ്യമ ഇടപെടല്‍ എല്ലാം നോക്കുന്നത് അച്ഛനാണ്. ലൈഗര്‍ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം അടുത്ത കരിയര്‍ സ്റ്റെപ്പുകള്‍ സൂക്ഷിച്ച് വയ്ക്കാനാണ് വിജയ്തീ ദേവറക്കോണ്ട രുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ   ആരാധകര്‍ പ്രതീക്ഷിക്കും പോലെ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദന വിവാഹം ഉടനെയൊന്നും നടക്കില്ല എന്നും  ചെയ്യാർ ബാലു പറഞ്ഞു. ഉടൻ ഒരു ദാമ്പത്യത്തിലേക്ക് കടന്നാല്‍ ഇപ്പോള്‍ നേട്ടത്തിന്‍റെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന  കരിയർ ഇല്ലാതാകുമെന്ന് രശ്മികയ്ക്ക് അറിയാം,വിജയിയുമായി ഉണ്ടെന്ന്  പ്രചരിക്കുന്ന ഈ  പ്രണയവും മറ്റും ഒരു തരത്തില്‍ പ്രമോഷന് വേണ്ടിയാണ് രശ്മിക മംദാന  ഉപയോ​ഗിക്കുന്നത് എന്നും  ചെയ്യറ് ബാലു പറയുന്നു. അതേസമയം ലോകമെമ്പാടും 900 കോടിയിലധികം നേടിയ രൺബീർ കപൂറിന്റെ ‘അനിമൽ’ എന്ന ചിത്രത്തിലൂടെ രശ്മിക മന്ദാന ശ്രദ്ധ നേടിയിരിക്കുകയാണ്. കൂടാതെ അല്ലു അർജുന്റെ ‘പുഷ്പ: ദി റൂൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് റഷാമിക  ഇപ്പോൾ. ‘റെയിൻബോ’, ‘ദി ഗേൾഫ്രണ്ട്’, ‘ചാവ’ എന്നിവയും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അണിയറയിലുണ്ട്.പരശുറാം പെറ്റ്‌ലയുടെ ‘ഫാമിലി സ്റ്റാർ’, സംവിധായകൻ ഗൗതം ടിന്നനൂരിയുടെ ‘വിഡി 12’ എന്നിവയാണ്  വിജയ് ദേവരകൊണ്ടയുടെ  അടുത്ത ചിത്രങ്ങൾ.

Sreekumar R