പുഷ്പയുടെ ശ്രീവല്ലി എത്തി!!! പുഷ്പ 2ല്‍ ജോയിന്‍ ചെയ്ത് രശ്മിക

ആരാധക ലോകം കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. പുഷ്പ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. 2021 ഡിസംബര്‍ 17 നാണ് പുഷ്പ പുറത്തിറങ്ങിയത്. 2022 ഡിസംബറില്‍ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് പുഷ്പ. രശ്മികയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരി ചിത്രവുമാണ്. ചിത്രത്തിന് ശേഷം രശ്മിക പ്രതിഫലം ഉയര്‍ത്തിയിരുന്നു.

‘പുഷ്പ: ദി റൈസ്’ ലെ അഭിനയത്തിന് രണ്ട് കോടിയാണ് രശ്മികയ്ക്ക് പ്രതിഫലമായി ലഭിച്ചത്. രണ്ടാം ഭാഗത്തിനായി മൂന്ന് കോടിയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ പുഷ്പ 2ല്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് രശ്മിക. ചിത്രത്തിലെ നായിക കഥാപാത്രമായ ശ്രീവല്ലി എന്ന കഥാപാത്രത്തിനെയാണ് രശ്മിക അവതരിപ്പിക്കുന്നത്.

രണ്‍ബീര്‍ കപൂര്‍ ചിതം അനിമലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് രശ്മിക പുഷ്പ 2 വില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് അനിമല്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

പുഷ്പ 2 വിന്റെ ടീസര്‍ ഏറെ ശ്രദ്ധേയമായിരുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അല്ലു, രശ്മിക, ഫഹദ്, ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസുമാണ് നിര്‍വഹിക്കുന്നത്.

Anu B