മാനേജർ തട്ടിയെടുത്തത് 80 ലക്ഷം! രശ്‌മികയുടെ  ശ്രെദ്ധയിൽ പെട്ടതിനു പിന്നാലെ താരം സ്‌ട്രോങ് തീരുമാനം എടുത്തു

തെന്നിന്ത്യയിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ ആണ് നടി രശ്‌മിക മന്ദാന, ഇപ്പോൾ താരത്തിന്റെ പക്കൽ നിന്നും തന്റെ മാനേജർ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു, തന്റെ സിനിമയിലേക്കുള്ള വരവ് മുതലുള്ള മാനേജർ ആണ് ഇയാൾ, തന്നെ മാനേജർ പറ്റിക്കുന്നു എന്ന് ശ്രെദ്ധയിൽ പെട്ടത് മൂലം താരം ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്നാണ് താരത്തിന്റെ പരിചയം ഉള്ള ഒരാൾ മാധ്യമങ്ങളോട് പറയുന്നത്.

താരം ഇപ്പോൾ ഇതൊരു വിഷയമാക്കാൻ തയ്യാറല്ല അതുകൊണ്ടാണ് നടി മുൻപോട്ട് ഈ കാര്യം  വെളിപ്പെടുത്താത്തത് എന്നും പറയുന്നു. അതുകൊണ്ടാണ് മാനേജരെ രശ്‌മിക ആ പോസ്റ്റിൽ നിന്നും പിരിച്ചു വിട്ടതെന്നും പറയുന്നു, ഇതുവരെയും ഈ കാര്യത്തെ കുറിച്ച് നടി പ്രതികരിച്ചു എത്തിയിട്ടില്ല.

താരത്തിന്റെ ഇനിയും റിലീസ് ആകാനുള്ള ചിത്രം അനിമൽ ആണ്, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടി കുറച്ചു തിരക്കുകളിൽ ആണ്, സന്ദീപ് റെഡ്ഢി വാങ്ക ആണ് ഈ ചിത്രം സംവിധാനം ചെയുന്നത്.

Suji