ഇരുവരും ഡേറ്റിങ് അവസാനിപ്പിച്ചു എന്ന വാർത്തകളും ഒരു സമയത്ത് പുറത്ത് വന്നിരുന്നു

തെന്നിന്ത്യ സിനിമാ ഇൻഡസ്ട്രിയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് രാശ്മിക മന്ദാനയും വിജയ് ദേവര്കൊണ്ടയും. ഇരുവരും ഒന്നിച്ച് എത്തിയ സിനിമകൾ എല്ലാം തന്നെ വലിയ വിജയം ആകുകയും ചെയ്തു. ഗീത ഗോവിന്ദത്തിൽ കൂടിയാണ് ഇരുവരും ഒന്നിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ചിത്രം ഹിറ്റ് ആയിരുന്നു എന്ന് മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിലെ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ് ഉള്ളത്. തുടർന്ന് ഇരുവരും മറ്റു ചിത്രങ്ങളിലും നായിക നായകന്മാരായി അഭിനയിക്കുകയായിരുന്നു.

ചിത്രം ഹിറ്റ് ആയതോടെ ഇരുവരും ഭാഗ്യ ജോഡികൾ ആണെന്ന തരത്തിൽ ഉള്ള സംസാരങ്ങളും ആരാധകരിൽ നിന്ന് ഉയരാൻ തുടങ്ങി. പിന്നാലെ ഇരുവരെയും ചേർത്ത് പല തരത്തിൽ ഉള്ള ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങി. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് പ്രചരിച്ചത്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കവിഞ്ഞു മറ്റൊന്നും ഞങ്ങൾക്കിടയിൽ ഇല്ല എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും ഒന്നിച്ച് മാലിദ്വീപിൽ അവധി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

എന്നാൽ ഇടയ്ക് ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്നും ദേവരകൊണ്ടയുമായി ഡേറ്റിങ് അവസാനിപ്പിച്ച രാശ്മിക മറ്റൊരു തെലുങ്ക് നടനുമായി ഡേറ്റിങ്ങിൽ ആണ് ഇപ്പോഴെന്നും തുടങ്ങിയ നിരവധി ഗോസിപ്പുകൾ ഒന്നിന് പിറകെ ഒന്നായി പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ പാപ്പരാസികളെ എല്ലാം ഞെട്ടിച്ച് കൊണ്ട് വിജയ് ദേവര്കൊണ്ടയും രാശ്മികയും ഒരു റെസ്റ്റോറന്റിൽ ഒന്നിച്ചെത്തിയതിന്റെ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇവർ ഇവരുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമാണ് റെസ്റ്റോറന്റിൽ എത്തിയിരിക്കുന്നത്. ഇതോടെ ഇവർ വീണ്ടും പ്രണയത്തിൽ ആണോ എന്ന വാർത്തകൾ ആണ് പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നത്.

Devika Rahul