രാജ്യംമൊത്തം ആരാധകരുള്ള നായികയാണ് രശ്മിക. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം പുഷ്പ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയറ്ററുകള്‍ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുകയാണ്. രശ്മിക മന്ദാന നായികയായി എത്തിയ പുഷ്പ സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്.
ചിത്രത്തിന് നേരെ പല വിവാദങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ഗംഭീര പ്രതികരണങ്ങളാണ് പുഷ്പയ്ക്ക് ലഭിക്കുന്നത്. അല്ലു അര്ജുന് ആണ് സിനിമയിലെ നായകന്. മലയാളത്തിന്റെ അഭിമാനം ഫഹദ് ഫാസിലും ചിത്രത്തില്‍ വില്ലനായി എത്തുന്നു. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. ഒരുപാട് ആരാധകരും സിനിമയും പണവും ഒക്കെയുണ്ട് എങ്കിലും ഒരു നടിയാകുന്നതിലെ ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രശ്മിക ഇപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് താരം ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്.
തന്റെ കൈയുടെ ചിത്രം പങ്കുവച്ചാണ് രോമരഹിതമായി കൈ നിലനിര്‍ത്താന്‍ താന്‍ അനുഭവിക്കേണ്ടി വരുന്ന വേദനയെ കുറിച്ച് രശ്മിക കുറിച്ചിരിക്കുന്നത്. ”നിങ്ങള്‍ ഒരു അഭിനേത്രിയാകാന്‍ ആഗ്രഹിക്കുന്നത് അതിന്റെ നല്ല വശങ്ങള്ക്കായാണ്. എന്നാല്‍ അത് മാത്രം നോക്കി അതിലേക്ക് പോവരുത്. കാരണം അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.. ഉദാഹരണത്തിന്: നിങ്ങള്‍ കുറേ തവണ ലേസര്‍ ചെയ്യേണ്ടി വരുന്നു.. നാശം പിടിച്ച കാര്യമാണ്.. ഇത് വളരെ വേദനിപ്പിക്കുന്നു” എന്നാണ് രശ്മിക കുറിച്ചിരിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…